പോത്തൻകോട്: കാട്ടായിക്കോണത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന പാറ ക്വാറിയിലെയും നേതാജിപുരം കാഞ്ഞാമ്പാറയിൽ പാസില്ലാതെ അനധികൃതമായി പ്രവർത്തിച്ചിരുന്ന പാറ ക്വാറിയിലെയും വാഹനങ്ങൾ പോത്തൻകോട് പോലീസ് പിടിച്ചെടുത്തു. നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് നടപടി സ്വീകരിച്ചത്. 7 ടിപ്പറുകളും ഒരു മണ്ണു മാന്തിയും പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ ജിയോളജി വകുപ്പിനു കൈമാറി നിയമ നടപടികൾ സ്വീകരിച്ചതായി പോത്തൻകോട് സി.ഐ അറിയിച്ചു. സി.ഐ സുജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ അജീഷും സംഘവും ചേർന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
അനധികൃതമായി പ്രവർത്തിച്ചിരുന്ന പാറ ക്വാറിയിലെ വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു





0 Comments