കൊല്ലം: നിരവധി മോഷണക്കേസിൽ പ്രതിയായ കൊല്ലം കണ്ടച്ചിറ സ്വദേശിയുമായ മൊട്ട ജോസ് എന്ന് വിളിപ്പേരുള്ള ജോസ് (47) കൊല്ലം പരവൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും മോഷണം നടത്തി പരവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒളിച്ചു കഴിയവേ പരവൂർ പോലീസും ജനകീയ സ്ക്വാഡും ചേർന്ന് അർദ്ധരാത്രിയിൽ പിടികൂടി. പൂട്ടിയിട്ടിരിക്കുന്ന വീടുകൾ പകൽ നോക്കി വച്ച ശേഷം രാത്രി കതക് കത്തിച്ചോ അടുക്കളവാതിൽ പൊളിച്ചോ അകത്തു കയറി മോഷണം നടത്തി, ആ വീട്ടിൽ നിന്നും സ്വയം പാചകം ചെയ്തു കഴിച്ചു മടങ്ങുകയാണ് ജോസിന്റെ മോഷണരീതി. അടുത്ത മോഷണത്തിന് തയ്യാറെടുക്കവെയാണ് ജോസ് പോലീസ് പിടിയിലായത്.
സെൻട്രൽ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി മോഷണക്കേസിൽ വീണ്ടും അറസ്റ്റിൽ





0 Comments