https://kazhakuttom.net/images/news/news.jpg
Crime

എം.ടെക് വിദ്യാർത്ഥിയുടെ തിരോധാനം പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു


<p>കഴക്കൂട്ടം: എം.ടെക് വിദ്യാർത്ഥിയുടെ തിരോധാനം അഞ്ച് ദിവസമായിട്ടും കണ്ടെത്താനാകാതെ പോലീസ്. കഴിഞ്ഞ ദിവസം കാണാതായ തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിലെ എം.ടെക് രണ്ടാം വർഷ വിദ്യാർത്ഥിയായ ശ്യാം പത്മനാഭനെ കണ്ടെത്താനായി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തിങ്കളാഴ്ചയാണ് ലൈബ്രറിയിൽ പോകാനായി കാര്യവട്ടത്തെ ഫ്ലാറ്റിൽ നിന്നിറങ്ങിയ ശ്യാം പത്മനാഭനെ കാണാനില്ല എന്ന് ചൂണ്ടി കാട്ടി ബന്ധുക്കൾ കഴക്കൂട്ടം പോലീസിന് പരാതി നൽകിയത്. എന്നാൽ ശ്യാം പത്മനാഭൻ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിനുളളിൽ പ്രവേശിക്കുന്നതിന്റെ സി.സി ക്യാമറ ദൃശ്യം പോലീസിന് ലഭിച്ചു. എന്നാൽ കോളേജ് ക്യാമ്പസിനുള്ളിൽ നിന്നും പുറത്തിറങ്ങിയ ദൃശ്യങ്ങൾ കിട്ടാത്തതും പോലീസിന് വെല്ലുവിളിയായി. ക്യാമ്പസിനുള്ളിലെ കാട്ടിനുള്ളിൽ ഇന്നലെയും പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കൂടുതലായി ഒന്നും പോലീസിന് ലഭിച്ചില്ല. തിരുവനന്തപുരത്തെ അഗ്നിശമന സേനയുടെ അഞ്ച് അംഗ മുങ്ങൽ വിദഗ്ദരുടെ സംഘം ഇന്നലെ കോളേജ് കാമ്പസിനുള്ളിലെ ഹൈമാവതി കുളത്തിൽ തിരച്ചിൽ നടത്തി. കഴിഞ്ഞ ദിവസം റിംഗ് ചെയ്ത മൊബൈൽ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫ് ആയതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ഇന്നലെ ശ്യാം താമസിക്കുന്ന പാങ്ങപ്പാറയിലെ ഫ്ലാറ്റിൽ എത്തി കഴക്കൂട്ടം പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ബി.ടെക് കഴിഞ്ഞതിന് ശേഷം കുറച്ച് നാൾ ബാഗ്ലൂരിലുള്ള സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ശ്യാം ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് എം.ടെക്കിന് ചേർന്ന് പഠനം തുടങ്ങിയത്. അതുകൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പോയിട്ടുണ്ട്. കൂടാതെ കാശി, രാമേശ്വരം പോലുള്ള ആത്മീയ കേന്ദ്രങ്ങളിലും പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ അനിൽ കുമാർ ഇൻസ്പെക്ടർ ജെ.എസ്.പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.</p>

എം.ടെക് വിദ്യാർത്ഥിയുടെ തിരോധാനം പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

0 Comments

Leave a comment