/uploads/news/1810-IMG-20200602-WA0006.jpg
Crime

കഠിനംകുളം ഗുണ്ടാ ആക്രമണത്തിലെ പ്രതികൾ പിടിയിൽ


കഠിനംകുളം: കഠിനംകുളം, മുzണ്ടൻചിറ പ്രദേശങ്ങളെ ഭീതിയിലാഴ്ത്തി അഞ്ചോളം പേരെ വെട്ടി പരിക്കേൽപ്പിക്കുകയും, വീടുകൾ അടിച്ചു പൊളിക്കുകയും ചെയ്ത കേസുകളിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മേൽ തോന്നയ്ക്കൽ, തോന്നൽ വിഷ്ണു ക്ഷേത്രത്തിനു സമീപം അറഫ മൻസിലിൽ നിന്നും, കഠിനംകുളം മുണ്ടൻചിറ രാജേഷ് ഭവനിൽ താമസിക്കുന്ന അൽസാജ് (27), ശാസ്താ ക്ഷേത്രത്തിനു സമീപം തോട്ട് വരമ്പ് വീട്ടിൽ നിന്നും മുണ്ടൻ ചിറ രാജേഷ് ഭവനിൽ താമസിക്കുന്ന ഉണ്ണി (35), തോന്നയ്ക്കൽ എ.ജെ കോളേജിന് സമീപം അലാൽ ഫാം കോളനിയിൽ താമസിക്കുന്ന തൗഫീഖ് (20), മേൽ തോന്നയ്ക്കൽ എ.ജെ കോളേജിന് സമീപം ലാൽ ഭാഗ് കോളനിയിൽ താമസിക്കുന്ന ഷജില ഭവനിൽ അനു എന്ന് വിളിക്കുന്ന വിഷ്ണു (26) എന്നിവരെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ മദ്യ-മയക്കുമരുന്ന് വിൽപ്പനയെ സംബന്ധിച്ചുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കഠിനംകുളം മുണ്ടൻചിറ വനദുർഗ്ഗ ക്ഷേത്രത്തിനു സമീപം പുത്തൻവീട്ടിൽ ജോയി (55), മുണ്ടൻചിറ സ്വദേശികളായ ജോയ് (35), സിജാദ് (40), ശിവരജ്ഞിനി (24) എന്നിവരെയുമാണ് അക്രമികൾ വെട്ടി പരിക്കേൽപ്പിച്ചത്. ഒന്നാം പ്രതി അൽസാജ് മൂന്നാം പ്രതി തൗഫീഖ് എന്നിവർ മംഗലാപുരം, നെടുമങ്ങാട്, കഴക്കൂട്ടം സ്റ്റേഷനുകളിൽ കൂലിത്തല്ല്, കൊലപാതക ശ്രമം, പിടിച്ചുപറി ആംസ് ആക്റ്റ് പ്രകാരമുള്ള 15 ഓളം കേസുകളിലെയും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒളിവിലായിരുന്ന പ്രതികളെ കഠിനംകുളം ഐ.എസ്.എച്ച്.ഒ പി.വി.വിനീഷ് കുമാർ, എസ്.ഐമാരായ ആർ.രതീഷ് കുമാർ, ഇ.പി.സവാദ് ഖാൻ, കെ.കൃഷ്ണ പ്രസാദ്, ഷാജി, ബിനു, സി.പി.ഒമാരായ അനസ്, സജികുമാർ, അനിൽ കുമാർ, സജിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ആറ്റിങ്ങൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

കഠിനംകുളം ഗുണ്ടാ ആക്രമണത്തിലെ പ്രതികൾ പിടിയിൽ

0 Comments

Leave a comment