സായി ഗ്രാമം: സായിഗ്രാമത്തിൻ്റെ അടുക്കളയിൽ അന്നത്തിനുള്ള നെല്ലൊരുക്കാൻ മുടങ്ങാതെ കൃഷിയിറക്കുന്ന തോന്നയ്ക്കൽ സായി ഗ്രാമം പാട്ടത്തിനെടുത്ത കണ്ടുകൃഷി പാടത്ത് എടവത്തിലെ വിരിപ്പൂ കൃഷിയ്ക്കുള്ള ഞാറ്റടിയിൽ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ പ്രതീപ് കുമാർ, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി, ജയചന്ദ്രൻ നായർ എന്നിവർ ഉമ നെൽവിത്തിട്ട് കൊണ്ട് നെൽകൃഷിയ്ക്ക് ആരംഭം കുറിച്ചു. തോന്നയ്ക്കൽ സായി ഗ്രാമത്തിൻ്റെ സായി നാരായണാലയത്തിൽ ദിനവും എത്തുന്ന ആയിരങ്ങളായ സായിഗ്രാമത്തിലെ താമസക്കാർ, കുട്ടികൾ, നാട്ടുകാർ, സായിഗ്രാമം കാണാനെത്തുന്ന അനേകം സ്കൂൾ- കോളേജ് കുട്ടികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവർക്ക് ആഹാരം ഒരുക്കുന്നത് സായിഗ്രാമം പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഭക്ഷ്യസാധനങ്ങൾക്കൊപ്പം സ്വദേശീയ ഉൽപ്പന്നങ്ങളുമാണ്. ഇതിനായി സായിഗ്രാമത്തിൽ ഒരു കാർഷിക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്. നാടനരി ചോറിൽ സമൃദ്ധമായ ഭക്ഷണം ഒരുക്കാനാണ് ശ്രമിച്ചു വരുന്നത്. അതിനാൽ സായിഗ്രാമം തുടങ്ങിയത് മുതൽ കണ്ടുകൃഷിയിലുള്ള പാടത്തിൽ എത്ര നഷ്ടം സഹിച്ചായാലും നെൽകൃഷി ചെയ്ത് വിളവെടുത്ത് അരി ശേഖരിച്ച് സായിഗ്രാമത്തിന്റെ അടുക്കളയിൽ നിന്നും സൗജന്യമായി ഏത് സമയത്തും ആഹാരം കഴിച്ച് വിശപ്പില്ലാതെ മടങ്ങാം. നെൽകൃഷിയെന്ന കേരളത്തിന്റെ പൈതൃക സംസ്കാരം ഒരു കാലത്തും സായിഗ്രാമം മാറ്റിവയ്ക്കുന്നില്ല. കേരള സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ സായിഗ്രാമവും പങ്കാളിയാകുന്നതായി ട്രസ്റ്റ് ഫൗണ്ടറും എക്സിക്യുട്ടീവ് ഡയറക്ടറുമായ കെ.എൻ ആനന്ദകുമാർ പറഞ്ഞു.
കണ്ടു കൃഷി പാടത്ത് നെൽവിത്ത് ഇട്ട് സായിഗ്രാമം





0 Comments