കഠിനംകുളം: ബുദ്ധിമാന്ദ്യമുള്ള സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത രണ്ടു പ്രതികളെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ നിവാസികളായ സുൽഫി (40) സയ്ദ് അലി (38) എന്നിവരെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ പോലീസ് അറസ്റ്റ് ചെയ്തത്. നാല്പത്തി രണ്ടു വയസ്സ് പ്രായമുള്ള മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന സ്ത്രീയുടെ മാതാവ് രാവിലെ ആശുപത്രിയിൽ പോയ തക്കത്തിനാണ് പ്രതികൾ ഇവരെ പീഡനത്തിനിരയാക്കിയതെന്നു പോലീസ് പറഞ്ഞു.
കഠിനംകുളത്തു ബുദ്ധിമാന്ദ്യം ഉള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത പ്രതികൾ അറസ്റ്റിൽ





0 Comments