കഴക്കൂട്ടം: ഓണനിലാവ് 2019 ഓണാഘോഷം ( ഇന്ന്) സെപ്റ്റംബർ 7 വൈകുന്നേരം 4 മണിക്ക് സഹകരണം, ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം നിർവ്വഹിക്കും. മേയർ അഡ്വ. വി.കെ പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം നഗരസഭ കഴക്കൂട്ടം വികസന സമിതിയും കഴക്കൂട്ടം പ്രസ് ക്ലബും 'ഓണനിലാവ് 2019' എന്ന പേരിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുന്നു. മഴക്കെടുതിയുടെയും പ്രളയത്തിന്റെയും ദുരന്ത നാളുകളെ അതി ജീവിച്ച് ഏവരും നാടിന്റെ ആഘോഷത്തിൽ ഒന്നിക്കുകയാണ്. തിരുവനന്തപുരത്തിന്റെ ഉപ നഗരമായ കഴക്കൂട്ടത്തെ ആഘോഷ അന്തരീക്ഷത്തിലെത്തിച്ചു കൊണ്ട് ഓണത്തെ വരവേൽക്കുകയാണ് ഓണനിലാവ് 2019 ലൂടെ ലക്ഷ്യമിടുന്നത്. കഴക്കൂട്ടത്തിന്റെ വ്യാപാര വാണിജ്യ വികസനവും ഇതോടൊപ്പം മുന്നേറും. മുൻ വർഷങ്ങളിൽ അഭുത പൂർവ്വമായ പങ്കാളിത്തമാണ് ഓണാഘോഷത്തിൽ ഉണ്ടായിട്ടുള്ളത്. സെപ്റ്റംബർ 4ന് കുടുംബശ്രീ ഓണചന്തയോടുകൂടിയാണ് 2019 ഓണനിലാവ് ആരംഭിച്ചത്. 7 ന് വൈകുന്നേരം 4 മണിക്ക് ബ്ലോക്ക് ഓഫീസിനു മുന്നിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും പങ്കെടുക്കുന്ന ഘോഷയാത്ര കഴക്കൂട്ടം ജംങ്ഷനിൽ സമാപിക്കും. തുടർന് 6.30ന് സാംസ്ക്കാരിക സമ്മേനവും നടക്കും. സമ്മേനത്തിൽ മികച്ച നിലയിലുള്ള പങ്കാളിത്തത്തിനും അലങ്കാരത്തിനുമുള്ള അവാർഡ് വിതരണവും, ഓണക്കിറ്റ് വിതരണവും നടക്കും. കൂടാതെ കഴക്കൂട്ടത്തെ ഓണ വാരാഘോഷ പരിപാടികൾ സെപ്റ്റംബർ 11 മുതൽ 15 വരെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലും നടക്കും. ഓണം വിളംബര ഘോഷയാത്രയോടനുബന്ധിച്ചു നടക്കുന്ന സാംസ്ക്കാരിക സമ്മേനത്തിൽ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ മുഖ്യ പ്രഭാഷകയായിരിക്കും. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്, നടൻ കഴക്കൂട്ടം പ്രേംകുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കും.ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ.പി.ബാബു, ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്.സിന്ധു, കഴക്കൂട്ടം പ്രസ് ക്ലബ് പ്രസിഡന്റ് സുരേഷ് കുമാർ.ജി, കഴക്കൂട്ടം പ്രസ് ക്ലബ് സെക്രട്ടറി എം.എം.അൻസാർ, ആരോഗ്യകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ കെ.ശ്രീകുമാർ, അപ്പീൽ കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ സിമി ജ്യോതിഷ്, കായിക കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ സി.സുദർശനൻ, .കൗൺസിലർമാരായ മേടയിൽ വിക്രമൻ, പ്രതിഭാ ജയകുമാർ, ശിവദത്ത്, സുനി ചന്ദ്രൻ റവ.ഫാദർ ഹോളി ഗാർലന്റ്, ഹാരിസ് മൗലവി റഷാദി, കഴക്കൂട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പുരുഷോത്തമൻ നായർ, അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.എസ് ബിജു, ഷൈൻ.എ. സത്താർ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി), കെ.ഷാജി (കേരള വ്യാപാരി വ്യവസായി സമിതി) എന്നിവർ ആശംസകൾ അർപ്പിക്കും. കൂടാതെ വിവിധ രാഷ്ട്രീയ, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
ഓണനിലാവ് 2019 - ഓണാഘോഷം ഇന്ന്





0 Comments