https://kazhakuttom.net/images/news/news.jpg
Crime

കണിയാപുരത്ത് വീടിനുള്ളിൽ കിടന്നുറങ്ങിയ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തതായി പരാതി


കഴക്കൂട്ടം: വീടിനുള്ളിൽ കിടന്നുറങ്ങിയ വീട്ടമ്മയുടെ 4 പവന്റെ മാല പൊട്ടിച്ചെടുത്തതായി പരാതി. കണിയാപുരം രാജേഷ് ഭവനിൽ ജസീന്ത (42) യുടെ മാലയാണ് ഞായറാഴ്ച പുലർച്ചെ 4 മണിയോടെ കള്ളൻ പൊട്ടിച്ചെടുത്തതായി മംഗലപുരം പോലീസിൽ നൽകിയത്. ജസീന്ത ഉറങ്ങിക്കിടക്കുമ്പോൾ വീടിന്റെ പുറകു വശത്തെ വാതിൽ തുറന്ന് അകത്തു കടന്ന കള്ളൻ ജസീന്തയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകല്ല ജസീന്ത ഉണരുകയും ചെയ്തു. തുടർന്ന് കള്ളനുമായി പിടിവലിയായ ജസീന്തയ്ക്ക് 4 പവന്റെ മാലയിൽ ഒന്നര പവൻ തിരികെ കിട്ടി. ബാക്കി രണ്ടര പവൻ കള്ളൻ കൊണ്ടു പോയതായും പരാതിയിൽ പറയുന്നു.

കണിയാപുരത്ത് വീടിനുള്ളിൽ കിടന്നുറങ്ങിയ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തതായി പരാതി

0 Comments

Leave a comment