കഴക്കൂട്ടം: കഴക്കൂട്ടം തൃപ്പാദപുരത്ത് വീട്ടിൽ നാടൻ ബോംബെറിഞ്ഞ് നാശനഷ്ടം വരുത്തിയ കേസ്സിലെ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. ആറ്റിപ്ര, ചെങ്കൊടിക്കാട്, പുതുവൽ പുത്തൻ വീട്ടിൽ കട്ട സുധീഷ് എന്ന് വിളിക്കുന്ന സുധീഷ് കുമാർ (28) നെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ 4-ന് രാത്രി 12 മണിയോടെയാണ് സംഭവം. ഓട്ടോ റിക്ഷയിൽ വന്ന പ്രതികൾ, തൃപ്പാദപുരം സ്വദേശി ചന്ദ്രന്റെ വീടിനു നേരെ നാടൻ ബോംബെറിഞ്ഞ് വീടിന്റെ മേൽക്കൂര തകർത്ത് കടന്നു കളയുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ കഴിഞ്ഞു വരുകയായിരുന്ന പ്രതിയെ അന്വേഷിച്ചു വരവെ, സബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ ഹരി.സി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐ മിഥുൻ, സി.പി.ഒമാരായ സജാദ്ഖാൻ, നസിമുദ്ദീൻ, ശ്യാം, ബിനു, അരുൺ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കഴക്കൂട്ടം സ്റ്റേഷനിൽ എക്സ്പ്ലോസിവ്, ആംസ് ആക്ടുകൾ പ്രകാരമുളള കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ കേസിലെ മറ്റൊരു പ്രതിയായ കല്ലിംഗൽ ശരണ്യ ഭവനിൽ ശരത്തിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴക്കൂട്ടം തൃപ്പാദപുരത്ത് വീടിന് നേരെയുളള ബോംബേറ് കേസില്‍ ഒരാൾ കൂടി പിടിയിൽ





0 Comments