കഴക്കൂട്ടം: കൃഷി വകുപ്പിന്റെ കഴക്കൂട്ടം വെട്ടുറോഡുള്ള ട്രെയിനിങ്ങ് സെന്ററിന്റെ ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിലായി. നെല്ലനാട്, കോട്ടുകുന്നം, വെഞ്ഞാറമൂട്, മൈലക്കൽ, പാമ്പുവിളാകം വീട്ടിൽ കൊച്ചു ഷിബു എന്നു വിളിക്കുന്ന ഷിബു (42) വിനെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 16-ാം തീയതിയാണ് കൃഷി വകുപ്പിന്റെ വെട്ടുറോഡുള്ള റീജിയണൽ അഗ്രികൾച്ചർ ടെക്നോളജ് ട്രെയിനിങ്ങ് സെന്റർ കുത്തിത്തുറന്നു അകത്ത് കയറി മെസ്സ് ഹാളിൽ സൂക്ഷിച്ചിരുന്ന എൽ.സി.ഡി. ടിവി, ലാപ്ടോപ്പ് എന്നിവ മോഷണം നടത്തിയത്. ഈ കേസിൽ ജയൻ എന്നയാളെ കഴക്കൂട്ടം പോലീസ് നേരത്തെ പിടികൂടിയിരുന്നു. രാത്രി സമയം ഇയാളും കൂട്ടുപ്രതി ജയനും ഓട്ടോ റിക്ഷയിലെത്തിയാണ് മോഷണം നടത്തിയത്.
ജയൻ പിടിയിലായതിന തുടർന്ന് ഒളിവിലായിരുന്ന ഷിബുവിനെ തമിഴ്നാട് ഏർവാടി ഭാഗത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മണ്ണന്തല, ശ്രീകാര്യം, വെഞ്ഞാറമൂട്, ചടയമംഗലം, കടയ്ക്കൽ, കൊട്ടാരക്കര, കളത്തൂപ്പുഴ, പത്തനാപുരം, പുനലൂർ, ഏഴുകോൺ, കുമളി, പെരുവന്താനം എന്നീ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസ്സുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു. കൂടാതെ മോഷണത്തിനായി ഇവർ ഉപയോഗിച്ചിരുന്ന ഓട്ടോ റിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി സി.എസിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഓ പ്രവീൺ ജെ.എസ്, എസ്.ഐ ജിനു.ജെ.യു, എസ്.സി.പി.ഓ സജാദ് ഖാൻ, സി.പി.ഓമാരായ ബിനു, അരുൺ.എസ്.നായർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റിനും അന്വേഷണത്തിനും ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതിക്ക് മണ്ണന്തല, ശ്രീകാര്യം, വെഞ്ഞാറമൂട്, ചടയമംഗലം, കടയ്ക്കൽ, കൊട്ടാരക്കര, കളത്തൂപ്പുഴ, പത്തനാപുരം, പുനലൂർ, ഏഴുകോൺ, കുമളി, പെരുവന്താനം എന്നീ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസ്സുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു.





0 Comments