https://kazhakuttom.net/images/news/news.jpg
Crime

കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പതിനൊന്നുകാരിക്ക് നേരെ പീഡന ശ്രമം


കഴക്കൂട്ടം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പതിനൊന്നുകാരിക്കെതിരെ പീഡന ശ്രമം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്കാണ് സി.എസ്.ഐ മിഷൻ ആശുപത്രിയിൽ പെൺകുട്ടിയെ അഞ്ജാതൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ആശുപത്രിയിലെ പേവാർഡിൽ ചികിൽസയിലായിരുന്ന പെൺകുട്ടി റൂമിൽ ഒറ്റയ്ക്കായ സമയത്താണ് പീഡന ശ്രമം നടന്നത്. പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന അമ്മ ലാബിൽ പോയ സമയം തൊട്ടു പിന്നാലെ മുറിയിലെത്തിയ യുവാവ് കുട്ടിയെ കടന്ന് പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. എന്നാൽ കുട്ടി നിലവിളിക്കാൻ തുടങ്ങിയതോടെ ഇയാൾ മുറിയിൽ നിന്നും ഇറങ്ങി ഓടി. ലാബിലേക്ക് പോയ അമ്മ തിരികെ വന്നപ്പോഴാണ് പീഡന ശ്രമം പുറത്തറിഞ്ഞത്. 25 വയസ് പ്രായം തോന്നിക്കുന്ന ആളാണ് ഉപദ്രവിച്ചതെന്നു കുട്ടി മൊഴി നൽകി. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പതിനൊന്നുകാരിക്ക് നേരെ പീഡന ശ്രമം

0 Comments

Leave a comment