കഴക്കൂട്ടം: വിതുര പഞ്ചായത്തിൽ ആദിവാസി ഊരുകളിൽ ഒറ്റയാന്റെ ആക്രമത്തിൽ ആദിവാസി യുവാവ് മരിച്ചു. പേപ്പാറ അഗസ്ത്യ വനം പ്രദേശത്തെ ഒറ്റയാന്റെ ആക്രമണത്തിൽ അഭിലാഷ് ഭവനിൽ അനീഷ് (26) ആണ് മരിച്ചത്. വീടും കൃഷിയിടങ്ങളും വ്യാപകമായ രീതിയിൽ നശിപ്പിച്ചു. ഒറ്റയാന്റ ഭീഷണിയിൽ ആദിവാസികൾ ഭയന്നു കഴിയുകയാണ്. കോട്ടൂർ വനത്തിലെ പൊടിയം, കൈതോട്, വാലിപ്പാറ എന്നിവിടങ്ങളിലാണ് ആന നാശമുണ്ടാക്കുന്നത്. കൈതോട് ഊരിലുള്ള പ്രഭാകരന്റെ വീട് കുത്തി മറിക്കാൻ ശ്രമിക്കുകയും തൊഴുത്ത് കുത്തി മറിച്ചിടുകയും ചെയ്തു. കൂടാതെ രാജു കാണിയുടെ വീടും ഭാഗികമായി നശിപ്പിച്ചു. വാലിപ്പാറ ഊരിൽ വീരപ്പൻ കാണിയുടെ വാഴകൾ, തെങ്ങ്, കവുങ്ങുകൾ എന്നിവയും പ്രദേശത്തെ കൃഷിയും നശിപ്പിച്ചു. കഴിഞ്ഞ ദിവസം കോട്ടൂരിൽ നിന്നു പൊടിയത്തേക്ക് പോവുകയായിരുന്ന ഒരു സംഘം ആദിവാസികളെ എണ്ണക്കുന്നിൽ വെച്ച് ഇതേ ആന ഓടിച്ചതായും പറയപ്പെടുന്നു. മുറിവേറ്റ് കൂട്ടം തെറ്റി നടക്കുന്ന ആന ആദിവാസി പ്രദേശത്തെ വൈദ്യുതി വേലികളൊക്കെ നശിപ്പിച്ചതായും പ്രദേശവാസികൾ പറയുന്നു. വീടും കൃഷിയിടങ്ങളും വ്യാപകമായ രീതിയിൽ നശിപ്പിച്ച ഒറ്റയാന്റ ഭീഷണിയിൽ ആദിവാസികൾ ഭയന്നു കഴിയുകയാണ്. വിവരം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. വേനൽ മഴയിൽ പ്രദേശത്ത് മറ്റു വന്യമൃഗങ്ങളുടെ ശല്യവും വർധിച്ചതായി പരാതിയുണ്ട്.
ഒറ്റയാന്റെ ആക്രമത്തില്‍ ആദിവാസി യുവാവ് മരിച്ചു





0 Comments