https://kazhakuttom.net/images/news/news.jpg
Local

ഭീകരതക്കെതിരിൽ ആശയ പോരാട്ടം ശക്തമാക്കണം. വിസ്ഡം യൂത്ത് ജില്ലാ പ്രതിനിധി സംഗമം


കഴക്കൂട്ടം: മതത്തിന്റ പേരിൽ ഭീകര പ്രവർത്തങ്ങളും ക്രൂരതകളും നടത്തി ലോകത്തെ ഭീതിയിലാക്കുന്നവർക്കെതിരിൽ ആശയ പോരാട്ടം ശക്തമാക്കാൻ മതവിശ്വാസികൾ മുന്നോട്ടു വരണമെന്ന് കഴക്കൂട്ടം സലഫി സെന്ററിൽ സംഘടിപ്പിച്ച വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. ഇസ്ലാമിക പ്രമാണങ്ങൾ സമാധാനത്തിന് വേണ്ടി നിലകൊള്ളുമ്പോൾ, അതേ മതത്തിന്റെ പേരിൽ നിരപരാധികളെ കൊന്നൊടുക്കുന്നവർ മതത്തിന്റെ ശത്രുക്കളാണെന്നും സംഗമം അഭിപ്രായപ്പെട്ടു. 2019 മെയ് 12 ന് തിരുവനന്തപുരം മണക്കാട് മജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ 'യുവത്വം കടമയാണ്, കലപാമല്ല' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ യുവജന സമ്മേളനത്തിന് മുന്നോടിയായാണ് പ്രതിനിധി സംഗമം സംഘടിപ്പിച്ചത്. മേഖലാ യുവപഥം, അന്നൂർ ഖുർആൻ കോഴ്സ് പ്രചാരണം, ഹദീസ് പാഠം, അഹ് ലൻ റമദാൻ, വിജ്ഞാനവേദി തുടങ്ങിയ റമദാൻ കാല പ്രവർത്തനങ്ങൾക്കു സംഗമം അന്തിമ രൂപം നൽകി. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ത്വാഹ പാലാംകോണം അദ്ധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് മദനി ഒട്ടുമ്മൽ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ നസീം അഴീക്കോട്, നസീൽ അണ്ടൂർക്കോണം, ഷംനാദ് മണക്കാട്, ഷാകിർ പരുത്തിക്കുഴി എന്നിവർ സംസാരിച്ചു. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഹാറൂൺ വള്ളക്കടവ് സ്വാഗതവും ട്രഷറർ ജമീൽ പാലാംകോണം നന്ദിയും പറഞ്ഞു.

ഭീകരതക്കെതിരിൽ ആശയ പോരാട്ടം ശക്തമാക്കണം. വിസ്ഡം യൂത്ത് ജില്ലാ പ്രതിനിധി സംഗമം

0 Comments

Leave a comment