/uploads/news/1288-IMG_20191230_073127.jpg
Crime

കഴക്കൂട്ടത്ത് ഒന്നര കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ


കഴക്കൂട്ടം: കഴക്കൂട്ടത്ത് വിൽപനക്കെത്തിച്ച കഞ്ചാവുമായി യുവാക്കൾ അറസ്റ്റിലായി. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി സാജൻ (22), ആന്ധ്രാ സ്വദേശിയായ പശുപുലേറ്റി രാജേഷ് (22) എന്നിവരാണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. ചെറുകിട കച്ചവടക്കാർക്ക് വിൽക്കാനായാണ് - ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ്. ഇന്നലെ വൈകുന്നേരം കഴക്കൂട്ടം കിൻഫ്ര വീഡിയോ പാർക്കിനു മുന്നിലെത്തിയപ്പോഴാണ് പിടിയിലായത്. ഇവരിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ണ്ത്ന്ന്ക്സ് ക്രൈം എസ്.ഐ സുരേഷ് ബാബു, എ.എസ്.ഐ വിജയകുമാർ, സി.പി.ഒമാരായ വിനോദ്, സുജിത്, രതീഷ് ഡാൻസാസ് ടീമംഗങ്ങളും ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കഴക്കൂട്ടത്ത് ഒന്നര കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

0 Comments

Leave a comment