കഴക്കൂട്ടം: കഴക്കൂട്ടത്ത് കുമിഴിക്കരയിൽ ഒരു കടയിൽ മോഷണ ശ്രമം നടത്തുന്നതിനിടെ മൂന്നംഗ സംഘത്തിൽ പെട്ട ഒരാളെ പോലീസ് പിടികൂടി. പത്തനംതിട്ട, റാന്നി, പുല്ലാംപ്രം, പുത്തെത്ത് ഹൗസിൽ റാഹുൽ സാം (27) ആണ് പിടിയിലായത്. രണ്ടു പേർ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കുമിഴിക്കര ജംഗ്ഷനിലുള്ള കടയുടെ മറവിൽ പതുങ്ങി നിന്ന സംഘം മോഷണ ശ്രമം നടത്തുന്നതിനിടെ രാത്രി പട്രോളിംഗ് നടത്തി വന്ന പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കവേ ഇയാളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലനിൽക്കുന്നുണ്ടെന്നും അടുത്ത കാലത്തായി മോഷണ കേസിനു ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ആളാണെന്നും അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞെന്നും പോലീസിനെ കണ്ടു ഓടി മറഞ്ഞ രണ്ടു പേർക്കെതിരെ ഊർജിത അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു. കഴക്കൂട്ടം ഇൻസ്പെക്ടർ എസ്.എച്ച്.ഒ എം.അൻവറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഷാജി എസ്, മുരീളീധരൻ, അസ്സി.സബ് ഇൻസ്പെക്ടർ മുരീളീധരൻ, സി.പി.ഒമാരായ ബിനു, ജസീർഷ, എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കഴക്കൂട്ടത്ത് മോഷണ ശ്രമം. 3 അംഗ സംഘത്തിൽ പെട്ട ഒരാൾ പിടിയിൽ





0 Comments