/uploads/news/672-IMG-20190702-WA0132.jpg
Crime

കഴക്കൂട്ടത്ത് ലഹരി ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിൽ


കഴക്കൂട്ടം: ലഹരി ഗുളികകളുമായി എത്തിയ യുവാവ് കഴക്കൂട്ടം റേഞ്ച് ഇൻസ്പെക്ടർ എ.പ്രതീപ് റാവുവിന്റെ നേതൃത്വത്തിലുള്ള കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം വള്ളക്കടവ് ഉത്രാടം നിവാസിൽ ഇമ്രാൻ (23) ആണ് അറസ്റ്റിലായത്. നൈട്രോസൺ (10 മി.ഗ്രാം) ഗുളിക 40 എണ്ണം, നൈട്രോസൺ (5 മി.ഗ്രാം.) 30 എണ്ണം, നൈട്രോവെറ്റ് (5 മി.ഗ്രാം) 20 എണ്ണവും അടക്കം 90 ലഹരി ഗുളികളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. തിരുനെൽവേലിയിൽ നിന്നും ശേഖരിച്ച ലഹരി ഗുളികൾ ടെക്നോപാർക്കിന് സമീപം വിൽപ്പനക്കായി കൊണ്ട് വരുന്നതിനിടെയാണ് ടെക്നോപാർക്ക് ഫെയ്സ് 3യ്ക്കു സമീപത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം റേഞ്ച് ഇൻസ്പെക്ടർ എ.പ്രതീപ് റാവു, അസി.എക്സൈസ് ഇൻസ്പെക്ടർ ടി.ആർ.മുകേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ റ്റി.ഹരി കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുബിൻ, ഷംനാദ്.എസ്, മണികണ്oൻ നായർ, രാജേഷ്, വിപിൻ ഡ്രൈവർ സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കഴക്കൂട്ടത്ത് ലഹരി ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

0 Comments

Leave a comment