/uploads/news/1493-IMG-20200303-WA0039.jpg
Crime

കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി


വെഞ്ഞാറമൂട്: വെഞ്ഞാറമൂട് നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. വാലിക്കുന്ന് കോളനിയിൽ സിനി (32)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സിനിയെ കാണാതാവുന്നതിന് രണ്ട് ദിവസം മുൻപ് ഇരുവരും തമ്മിൽ വഴക്ക് നടന്നതായി സിനിയുടെ മക്കൾ പോലീസിനോട് പറഞ്ഞു. അതിനു ശേഷമാണ് സിനിയെ കാണാതാകുന്നത്. അതിനു ശേഷം അമ്മയെ അന്വേഷിച്ച മക്കളോട് സിനി വീട്ടിൽ പോയതാണെന്നും, ഉടൻ മടങ്ങി വരുമെന്നായിരുന്നു പിതാവായ കുട്ടൻ്റെ മറുപടി. സംഭവവുമായി ബന്ധപ്പെട്ട് സിനിയുടെ ഭർത്താവ് കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തതായാണ് സൂചന. സംശയം തോന്നിയ മക്കൾ നാട്ടുകാരോട് വിഷയം ധരിപ്പിക്കുകയും, നാട്ടുകാർ പോലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിനിയുടെ മൃതദേഹം വീടിന്റെ ശുചിമുറിക്ക് സമീപത്ത് നിന്നും കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസിൻ്റെ തുടർന്നുള്ള നിയമ നടപടികൾ നടക്കുന്നു.

കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി

0 Comments

Leave a comment