https://kazhakuttom.net/images/news/news.jpg
Crime

കാരുണ്യ ബഡ്സ് സ്ക്കൂളിലെ ബസുകളിൽ നിന്നും മ്യൂസിക് സിസ്റ്റം മോഷ്ടിച്ച യുവാവ് പിടിയിൽ


പോത്തൻകോട്: വേങ്ങോട് കാരുണ്യ ബഡ്സ് സ്ക്കൂളിലെ സ്ക്കൂൾ വാഹനങ്ങളിൽ നിന്നും മ്യൂസിക് സിസ്റ്റം മോഷണം നടത്തിയ പ്രതി പിടിയിലായി. കീഴ്തോന്നയ്ക്കൽ, വേങ്ങോട്, ഗോകുലം വീട്ടിൽ ആരോമൽ (18) ആണ് പോത്തൻകോട് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഡിസംബർ 21-ന് ക്രിസ്തുമസ് കരോളിനോടൊപ്പം വന്ന ആരോമൽ വേങ്ങോട് പ്രൈമറി ഹെൽത്ത് സെന്ററിനു സമീപം പാർക്ക് ചെയ്തിരുന്ന വേങ്ങോട് കാരുണ്യ ബഡ് സ്ക്കൂളിലെ 2 സ്ക്കൂൾ ബസുകളിൽ ഘടിപ്പിച്ചിരുന്ന സ്പീക്കറുകളും ബോക്സുമാണ് മോഷ്ടിച്ചത്. പിടിയിലായ ആരോമൽ സംഭവ ദിവസം സ്ക്കൂൾ ബസിനടുത്ത് നിൽക്കുന്നത് കണ്ടതായി അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ആണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച സാധനങ്ങൾക്ക് ഏകദേശം 10,000 രൂപ വില വരുമെന്നും മോഷ്ടിച്ച സാധനങ്ങൾ പ്രതിയിൽ നിന്നും കണ്ടെടുത്തതായും പോലീസ് പറഞ്ഞു. പോത്തൻകോട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത്ത്.വി.എസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അജീഷ്.വി.എസ്, രവീന്ദ്രൻ.കെ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കാരുണ്യ ബഡ്സ് സ്ക്കൂളിലെ ബസുകളിൽ നിന്നും മ്യൂസിക് സിസ്റ്റം മോഷ്ടിച്ച യുവാവ് പിടിയിൽ

0 Comments

Leave a comment