കഴക്കൂട്ടം: കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ക്രിക്കറ്റ് ടർഫ് കഴക്കൂട്ടത്ത് പ്രവർത്തനമാരംഭിച്ചു. ചന്തവിള കിംഫ്ര പാർക്കിനു എതിർ വശത്തായി പ്രവർത്തിക്കുന്ന എഫ്.എഫ്.സി അരീനയിൽ ആണ് ക്രിക്കറ്റ് ടർഫും നിർമ്മിച്ചിരിക്കുന്നത്. ഇന്നലെ രാത്രി വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് ക്രിക്കറ്റ് ടർഫ് ഉദ്ഘാടനം ചെയ്തു. ഇത് ടെക്നോപാർക്കിലെ ഒരു കൂട്ടം കായിക പ്രേമികൾ രൂപീകരിച്ച ഫ്രൈഡേ ഫുട്ബാൾ ക്ലബ് നേതൃത്വം നൽകുന്ന ഏറ്റവും പുതിയ സംരംഭമാണ്. ഉന്നത നിലവാരത്തിലുള്ള ടർഫ് മൈതാനത്ത്, നെറ്റ് പ്രാക്ടീസിനുള്ള സൗകര്യവും ലഭ്യമാണ്. ജില്ലയിലെ ആദ്യത്തെ ഫുട്ബോൾ ടർഫും ഇവിടെയാണ് പ്രവർത്തനം ആരംഭിച്ചത്. ഇത് കൂടാതെ നിലവിലുള്ള കുട്ടികളുടെ ഫുട്ബോൾ അക്കാദമിയോടൊപ്പം പുതിയ ക്രിക്കറ്റ് അക്കാദമിയുടെ പ്രവർത്തനവും ഉടൻ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എഫ്.എഫ്.സി അംഗങ്ങളായ ബാലഗോപാൽ, ജിനു ബാബു, മഹീപ് ഹരിദാസ്, ഡോ: പ്രഭാഷ് എന്നിവരാണ് സംരംഭത്തിന്റെ പങ്കാളികൾ. പ്ലേസ്പോട്സ് ആപ്പ് വഴി മണിക്കൂർ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ക്രിക്കറ്റ് ടർഫ് കഴക്കൂട്ടത്ത് പ്രവർത്തനമാരംഭിച്ചു





0 Comments