/uploads/news/1728-IMG-20200505-WA0014.jpg
Crime

കുടിവെള്ളം നൽകികൊണ്ടിരിക്കുമ്പോഴും കുടിവെള്ളത്തിനായി അനാവശ്യ സമരം


മംഗലപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ ഒരു മാസമായി കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തിക്കൊണ്ടിരിക്കുമ്പോഴും കുടിവെള്ളം ഇല്ലാ എന്ന് പറഞ്ഞു കൊണ്ട് കോൺഗ്രസ്സിന്റെ അനാവശ്യ സമരം. പഞ്ചായത്ത് ഓഫീസിനു മുൻപിലും ഓഫീസിനകത്തു കയറി ഇരുപതോളം വരുന്ന കോൺഗ്രസ് പ്രവർത്തകരും സെക്രട്ടറിയുടെ റൂമിൽ കയറി ബഹളം വച്ചു. സ്ഥലത്തെത്തിയ പോലിസ് വെറും കാഴ്ചക്കാരായി നിന്നു. ലോക്ഡൗൺ പശ്ചാത്തലത്തിൽ കൂട്ടം കൂടരുത് എന്ന നിർദ്ദേശം ഉണ്ടായിരുന്നിട്ടും കൂട്ടമായി എത്തിയ ഇവർക്കെതിരെ പോലീസ് നടപടിയെടുത്തില്ലായെന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു കുറ്റപ്പെടുത്തി. അതെ സമയം ഇന്ന് 12 മണിക്ക് പോലും മംഗലപുരം ജംങ്ഷന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ വെള്ളമില്ലാത്തതിനാൽ കുടിവെള്ളം വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന്റെ നേതൃത്വത്തിൽ എത്തിച്ചു. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർമാരായ എം.ഷാനവാസ്, ജൂലിയറ്റ് പോൾ, സെക്രട്ടറി ജി.എൻ.ഹരികുമാർ എന്നിവർ നേതൃത്വം നൽകി. അനാവശ്യ സമരങ്ങൾ നടത്തുന്നതിന്റെ പിന്നിലെ രാഷ്രീയ ഉദ്ദേശങ്ങൾ ഈ അവസരങ്ങളിൽ പാടില്ലാത്തതായിരുന്നുവെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി.

കുടിവെള്ളം നൽകികൊണ്ടിരിക്കുമ്പോഴും കുടിവെള്ളത്തിനായി അനാവശ്യ സമരം

0 Comments

Leave a comment