കഴക്കൂട്ടം: വാടക വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റു നടത്തിയ രണ്ടു പേർ പോലീസിന്റെ പിടിയിലായി. കുളത്തൂർ കിഴക്കുംകര സ്വദേശികളായ സുധീഷ് ലാൽ (27) രാജൻ പിള്ള (57) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തുമ്പയിലെ വാടക വീട്ടിൽ ചാരായം വാറ്റുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 100 ലിറ്ററോളം കോടയും 3 ലിറ്റർ ചാരായവും വാറ്റാനുപയോഗിച്ച ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്. കുളത്തൂർ കിഴക്കും കരയിൽ വ്യാജവാറ്റു നടക്കുന്നതായി വിവരം ലഭിച്ച പോലീസ് വീടു വളഞ്ഞു പ്രതികളെ പിടികൂടുകയായിരുന്നു. ഒരാൾ ഓടി രക്ഷപ്പെട്ടു. പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി.
വാടക വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റു നടത്തിയ രണ്ടു പേർ പോലീസിന്റെ പിടിയിൽ





0 Comments