പോത്തൻകോട്: രണ്ട് കൊലക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിലെ കേസുകളിൽ പ്രതിയായ റെജി ജോർജിനെ തിരുവനന്തപുരം സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ.ഷിബുവും സംഘവും ചേർന്ന് പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. പോത്തൻകോട് വാവറ അമ്പലത്തിൽ നിന്നും വേങ്ങോട് ഭാഗത്തേക്ക് പോകുന്ന റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
സ്കൂട്ടറിൽ കഞ്ചാവുമായി വന്ന റെജി ജോർജ് പോലീസ് സംഘത്തെ കണ്ട് വാഹനം ഉപേക്ഷിച്ച് കണ്ടുകുഴി പാലത്തിന് സമീപമുള്ള താഴ്ന്ന പുരയിടത്തിലേയ്ക്ക് ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാളെ പിന്തുടർന്ന എക്സൈസ് സംഘം അതിസാഹസികമായി പിടികൂടുകയായിരുന്നു. പ്രതിയെ കീഴ്പ്പെടുത്തുന്നതിനിടയിൽ സിവിൽ എക്‌സൈസ് ഓഫീസർ ആരോമൽ രാജന് പരിക്കേറ്റു.
ഇയാളുടെ കൈയ്യിൽ നിന്നും 2.1 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഘത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ അക്ഷയ് സുരേഷ്, പ്രബോദ്, രതീഷ് മോഹൻ, ആരോമൽ രാജൻ, ബിജു, സുരേഷ് ബാബു, സെൽവം, വിപിൻ, ബിനു, പ്രിവന്റ്റീവ് ഓഫീസർ അനിൽ കുമാർ, എക്‌സൈസ് ഡ്രൈവർ അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
സ്കൂട്ടറിൽ കഞ്ചാവുമായി വന്ന റെജി ജോർജ് പോലീസ് സംഘത്തെ കണ്ട് വാഹനം ഉപേക്ഷിച്ച് കണ്ടുകുഴി പാലത്തിന് സമീപമുള്ള താഴ്ന്ന പുരയിടത്തിലേയ്ക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു.





0 Comments