തൃത്താല: തൃത്താല, കോടനാട് തുരുത്തിൽ നിന്നും 2,500 ലിറ്റർ സ്പിരിറ്റ് പിടികൂടി. തൃത്താല കള്ള് ഷാപ്പ് നടത്തുന്ന ഹരി എന്നയാളുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് സ്പിരിറ്റ് കണ്ടെത്താനായത്. വ്യാജക്കള്ള് നിർമാണത്തിനായി സൂക്ഷിച്ചതെന്ന് സംശയിക്കുന്നു.മേൽ നടപടികൾക്കായി തൃത്താല എക്സൈസ് റേഞ്ചിന് കൈമാറി. എക്സൈസ് സംഘത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ തലവനായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ടി.അനികുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, കെ.വി.വിനോദ്, എസ്.മധുസൂദൻ നായർ, സി.സെന്തിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുബിൻ, എസ്.ഷംനാദ്, ആർ.രാജേഷ്, വിശാഖ്, ബസന്ത് കുമാർ, മൊഹമ്മദ് അലി, അഖിൽ, ഡ്രൈവർ രാജീവ് എന്നിവരും പങ്കെടുത്തു.
തൃത്താല, കോടനാട് തുരുത്തിൽ നിന്നും 2,500 ലിറ്റർ സ്പിരിറ്റ് പിടികൂടി





0 Comments