പോത്തൻകോട്: കോവിഡ് ബാധിച്ച് മരണമടഞ്ഞ സഹപ്രവർത്തകരുടെ സ്മരണയ്ക്കായ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കീഴാവൂർ വൈഗ സാംസ്കാരിക സമിതിയുടെ സജീവ പ്രവർത്തകരായിരുന്ന പ്രേമകുമാരൻ, ബാബു സുരേഷ്, മുനീർ എന്നിവരുടെ ഓർമ്മയ്ക്കായാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്. വൈഗ സാംസ്കാരിക സമിതിയും തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയും സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കീഴാവൂർ സാംസ്കാരിക നിലയത്തിൽ കഴിഞ്ഞ ദിവസം നടത്തിയ ക്യാമ്പ്, കീഴാവൂർ വാർഡ് മെമ്പർ അനിൽകുമാർ ഉത്ഘാടനം ചെയ്തു. നാൽപതോളം യുവതീ യുവാക്കൾ ക്യാമ്പിൽ രക്തം ദാനം ചെയ്യാനെത്തി. പ്രേമകുമാരൻ, ബാബു സുരേഷ്, മുനീർ എന്നീ മൂന്നു പേരും കോവിഡ് പോസിറ്റീവായി അടുത്തടുത്ത മാസങ്ങളിൽ മരണമടയുകയായിരുന്നു. പ്രേമകുമാരൻ അണ്ടൂർക്കോണം സർവ്വീസ് സഹകരണ ബാങ്കിലെ ക്യാഷ്യറും, ബാബു സുരേഷ് മിൽമയിലെ ജീവനക്കാരനും, മുനീർ സ്വന്തമായി താബൂക്ക് കമ്പനി നടത്തി വരികയുമായിരുന്നു. സമിതിയുടെ മുഴുവൻ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചിരുന്ന മൂന്നു പേരുടെയും ജീവൻ പെട്ടെന്നാണ് കോവിഡ് എന്ന മഹാമാരിയുടെ രൂപത്തിലെത്തി സഹപ്രവർത്തകരിൽ നിന്നും കവർന്നെടുത്തു പോയത്. വൈഗ സാംസ്കാരിക സമിതിയുടെ എല്ലാ പ്രവർത്തനങ്ങളിലും മുമ്പിലുണ്ടായിരുന്ന മൂന്ന് പേരുടെയും മക്കൾ ഇന്ന് സമിതിയുടെ അംഗങ്ങളായി പ്രവർത്തിക്കുകയാണ്.
സഹപ്രവർത്തകരുടെ ഓർമയ്ക്കായി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ച് വൈഗ





0 Comments