https://kazhakuttom.net/images/news/news.jpg
Crime

തൃപ്പാദപുരത്ത് വീട്ടിൽ വാറ്റുചാരായ നിർമ്മാണത്തിനിടയിൽ 3 പേർ കഴക്കൂട്ടം പോലീസിൻ്റെ പിടിയിൽ


കഴക്കൂട്ടം: തൃപ്പാദപുരത്ത് വീട്ടിൽ വാറ്റുചാരായം നിർമ്മാണത്തിനിടയിൽ 3 പേർ കഴക്കൂട്ടം പോലീസിൻ്റെ പിടിയിലായി. മേലേകുളങ്ങര ചീനവല വീട്ടിൽ ദിനേശൻ (60), മൈക്കിൾ (25), മൺവിള കിഴക്കുംകര വിളയിൽ വീട്ടിൽ, പ്രതീഷ് കുമാർ (42) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടു കൂടിയാണ് വീട്ടിൽ നിന്നും കോടയും വാറ്റുചാരായവും പോലീസ് റെയ്ഡിൽ പിടിച്ചെടുത്തത്ത്. 30 ലിറ്റർ കോട, 250 മി.ലിറ്റർ വാറ്റുചാരായം, വാറ്റുന്നതിനുള്ള ശർക്കര അടക്കമുള്ള സാധനങ്ങൾ പിടിച്ചെടുത്തു. കഴക്കൂട്ടം സി.ഐ പ്രവീൺ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂവരെയും അറസ്റ്റ് ചെയ്തത്.

തൃപ്പാദപുരത്ത് വീട്ടിൽ വാറ്റുചാരായ നിർമ്മാണത്തിനിടയിൽ 3 പേർ കഴക്കൂട്ടം പോലീസിൻ്റെ പിടിയിൽ

0 Comments

Leave a comment