/uploads/news/2046-eiN38AX11962.jpg
Crime

നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ...


കൊ​ല്ലം:ഊ​ഴാ​യി​ക്കോ​ട്ട് ന​വ​ജാ​ത ശി​ശു​വി​നെ ക​രി​യി​ല കൂ​ന​യി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ രേ​ഷ്മ​യോ​ട് കാ​മു​ക​നെ​ന്ന പേ​രി​ൽ ഫേ​സ്ബു​ക്ക് ചാ​റ്റ് ന​ട​ത്തി​യി​രു​ന്ന​ത് സംഭവത്തിനു ശേഷം ജീ​വ​നൊ​ടു​ക്കി​യ ബന്ധുക്കളായ യു​വ​തി​ക​ളെ​ന്ന് പോ​ലീ​സ്.അ​ടു​ത്തി​ടെ ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ ആ​ര്യ​യും ഗ്രീ​ഷ്മ​യു​മാ​ണ് വ്യാ​ജ അ​ക്കൗ​ണ്ട് വ​ഴി കാ​മു​ക​നെ​ന്ന പേ​രി​ൽ രേ​ഷ്മ​യെ ക​ബ​ളി​പ്പി​ച്ച​ത്.അ​ന​ന്തു എ​ന്ന പേ​രി​ൽ വ്യാ​ജ​മാ​യി സൃ​ഷ്ടി​ച്ച പ്രൊ​ഫൈ​ല് വ​ഴി​യാ​യി​രു​ന്നു ഇ​രു​വ​രും ചാ​റ്റ് ചെ​യ്തി​രു​ന്ന​ത്. ഈ ​അ​ക്കൗ​ണ്ടി​ൽ നി​ന്ന് രേ​ഷ്മ​യ്ക്ക് കോ​ളു​ക​ളൊ​ന്നും വ​ന്നി​രു​ന്നി​ല്ല. രേ​ഷ്മ ഗ​ർഭി​ണി​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കാ​ൻ പ​റ​ഞ്ഞ​ത് യു​വ​തി​ക​ളാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. രേ​ഷ്മ​യെ ക​ബ​ളി​പ്പി​ക്കു​ന്ന വി​വ​രം ഗ്രീ​ഷ്മ മ​റ്റൊ​രു സു​ഹൃ​ത്തി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​സു​ഹൃ​ത്താ​ണ് പോ​ലീ​സി​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​ത്.കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ രേ​ഷ്മ അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ ആ​ര്യ​യെ​യും ഗ്രീ​ഷ്മ​യെ​യും ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് വി​ളി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രും ജീ​വ​നൊ​ടു​ക്കി​യ​ത്. രേ​ഷ്മ​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​ണ് മ​രി​ച്ച യു​വ​തി​ക​ൾ...

നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ...

0 Comments

Leave a comment