കഴക്കൂട്ടം: യൂത്ത് കോൺഗ്രസ് കഴക്കൂട്ടം യൂത്ത് കെയറിൻ്റെ ഭാഗമായി കഴക്കൂട്ടം വാർഡിൽ കോവിഡ് കാലത്തെ പ്രതിസന്ധിയിൽ, നിർദ്ധനരായ വിദ്യാർത്ഥികൾക്കു കൈത്താങ്ങായി പഠനോപകരണങ്ങൾ ബൂത്ത് പ്രസിഡൻ്റുമാർക്ക് കൈമാറി. കഴക്കൂട്ടം വാർഡിലെ 12 ബൂത്തുകളിലായി 300 പഠനോപകരണ കിറ്റുകൾ വിതരണം ചെയ്യും. യൂത്ത് കോൺഗ്രസ് കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ കിറ്റുകൾ, ബൂത്ത് പ്രസിഡൻ്റുമാർ ഇന്നു മുതൽ നിർദ്ധനരായ വിദ്യാർത്ഥികൾക്കു വിതരണം ചെയ്യും. ഉത്ഘാടന ചടങ്ങിൽ യു.ഡി.എഫ് ചെയർമാൻ പുരുഷോത്തമൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറി എം.എസ്.അനിൽ, കഴക്കൂട്ടം മണ്ഡലം ഭാരവാഹികളായ ജയചന്ദ്രൻ, അശോകൻ, വിനോദ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അജിത്ത്, ബ്ലോക്ക് സെക്രട്ടറി, അരുൺരാജ്, യൂത്ത് കോൺഗ്രസ് കഴക്കൂട്ടം മണ്ഡലം പ്രസിഡൻ്റ് മായാദാസ് മറ്റ് പോഷക സംഘടനാ നേതാക്കൾ എന്നിവർ സംസാരിച്ചു.
യൂത്ത് കെയറിൻ്റെ ഭാഗമായി ബൂത്ത് പ്രസിഡൻ്റുമാർക്ക് പഠനോപകരണങ്ങൾ കൈമാറി





0 Comments