പോത്തൻകോട്: നിരവധി ക്രിമിനൽ കേസുകളിലെ മുഖ്യ പ്രതി പിടിയിൽ. അയിരൂപ്പാറ, ശാന്തിപുരം കല്ലിക്കോട് വീട്ടിൽ സ്റ്റീഫൻ എന്നു വിളിക്കുന്ന ശബരി (29)യെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി വീടുകൾ ആക്രമിച്ച് ബോംബ് എറിഞ്ഞ കേസുകളിലും, വാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തിയ കേസുകളിലും മുഖ്യ പ്രതിയായ ശബരി ഒളിവിലായിരുന്നു. അമിത വേഗത്തിൽ ബൈക്കിൽ വരവേ നാട്ടുകാർ തടഞ്ഞപ്പോൾ ഇയാൾ ബൈക്കിൽ നിന്നു വീഴുകയായിരുന്നു. തുടർന്നു പോത്തൻകോട് സി.ഐ.ദേവരാജൻ, എസ്.ഐ.രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നിരവധി ക്രിമിനൽ കേസുകളിലെ മുഖ്യ പ്രതി പിടിയിൽ





0 Comments