നെടുമങ്ങാട്: ആര്യനാട് യൂത്ത് കോൺഗ്രസ് നേതാവും സംഘവും പാതി രാത്രി വികലാംഗൻ്റെ വീട്ടിൽ കയറി ആക്രമണം നടത്തി. അരുവിക്കര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് രാഹുലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ആര്യനാട്, പള്ളിവേട്ട, അൽ അമീൻ മൻസിലിൽ സജീറിൻ്റെ വീടു കയറി ആക്രമണം നടത്തിയത്. 25 ന് രാത്രി രാഹുലിൻ്റെ നേതൃത്വത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായ റഫീഖ്, ഷഫീഖ്, ഹാഷിം, മോനി എന്നിവരടങ്ങുന്ന സംഘം വീടു കയറി ആക്രമിച്ചത്. സജീറിൻ്റെ മകനുമായി മുൻപ് നടന്ന വാക്കു തർക്കത്തിൻ്റെ പേരിലാണ് മാരകായുധങ്ങളുമായി ഗുണ്ടാ സംഘം വീട്ടിൽ അതിക്രമിച്ചു കടന്നത്. സാധന സാമഗ്രികൾ അടിച്ചു തകർക്കുകയും വികലാംഗനായ സജീറിൻ്റേയും വീട്ടിലുണ്ടായിരുന്ന സ്ത്രീകളുടേയും കുട്ടികളുടേയും നേർക്ക് അസഭ്യവർഷം ചൊരിയുകയും ചെയ്തു. തുടർന്ന് വീട്ടുകാർ ആര്യനാട് പോലീസിൽ പരാതിപ്പെട്ടു.
പാതി രാത്രി യൂത്ത് കോൺഗ്രസ് നേതാവും സംഘവും വികലാംഗൻ്റെ വീട്ടിൽ കയറി ആക്രമണം നടത്തി





0 Comments