കഴക്കൂട്ടം: പിതാവിനെ മർദ്ദിച്ചും, വെട്ടിയും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം ഏലായിൽ ക്ഷേത്രത്തിനു സമീപം കളിയിൽ പഴയ വീട്ടിൽ ഉണ്ണി എന്നു വിളിക്കുന്ന രാജ് (25), അമ്മയും കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യയുമായ ജയശ്രീ (56) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വീട്ടിൽ മദ്യപിച്ചെത്തിയതിനെ ചോദ്യം ചെയ്തതിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് സ്വന്തം പിതാവിനെ മാരകമായി മർദ്ദിച്ചും, വെട്ടിയും പരിക്കേൽപിച്ച ശേഷം, വീഴ്ചയിൽ പരിക്ക് പറ്റിയെന്നു ധരിപ്പിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചികിൽസയിലിരിക്കെ കഴിഞ്ഞ വ്യാഴാഴ്ച മരണപ്പെടുകയുമായിരുന്നു. തുടർന്ന് കഴക്കൂട്ടം പോലീസ് ആസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിക്കുകയും കൊലപാതകമാണെന്ന് തെളിയുകയും ചെയ്തു. തുടർന്ന് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. കഴക്കൂട്ടം സൈബർ സിറ്റി അസ്സി. കമ്മിഷണറുടെ നിർദേശപ്രകാരം കഴക്കൂട്ടം ഇൻസ്പെക്ടർ എസ്.എച്ച്.ഒ അൻവറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഷാജി, വിജയകുമാർ, ശ്രീകുമാർ, അസ്സി.സബ് ഇന്സ്പെ ക്ടർ അൻവർ, സി.പി.ഒമാരായ രതീഷ് കുമാർ, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പിതാവിനെ മര്‍ദ്ദിച്ചും, വെട്ടിയും കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അമ്മയും മകനും അറസ്റ്റില്‍





0 Comments