/uploads/news/news_പുതുക്കുറിച്ചിയിൽ_വീടിന്_നേരെ_കല്ലേറും_ആ..._1708155256_2586.jpg
Crime

പുതുക്കുറിച്ചിയിൽ വീടിന് നേരെ കല്ലേറും ആക്രമണവും


കഠിനംകുളം, തിരുവനന്തപുരം: ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തതിനെ തുടർന്ന് പുതുക്കുറിച്ചിയിൽ വീടിന് നേരെ കല്ലേറും അക്രമവും നടന്നതായി പരാതി. കഠിനംകുളം, പുതുക്കുറിച്ചി, പുന്നമൂട് ഹൗസിൽ 69 കാരിയായ നദീറയ്ക്കും ഇവരുടെ വീടിന് നേരെയുമാണ് ലഹരി സംഘം അക്രമം നടത്തിയതായി പരാതി. അക്രമത്തിൽ വീടിൻ്റെ ഷീറ്റും, ജനാലകളും, കസേരകളും, തകർന്നു. സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ മകൻ കൂടി ഉൾപ്പെടുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവമുണ്ടായത്. നദീറയുടെ വീടിൻ്റെ മതിൽ ചാടിക്കടക്കുകയും കോമ്പൗണ്ടിനുള്ളിൽ വെച്ച് ലഹരി ഉപയോഗിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്. നദീറയ്ക്ക് നേരെ അക്രമവും അസഭ്യ വർഷവും നടത്തിയ സംഘം ചോദ്യം ചെയ്ത മക്കളെയും അക്രമിക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റവർ പീന്നീട് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതോടെ രാത്രി 8 മണിയോടെ വീടിനു നേരെ കല്ലേറ് നടത്തുകയായിരുന്നു.

മത്സ്യത്തൊഴിലാളികൾക്ക് വാടകക്ക് നൽകിയിരുന്ന വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഈ സമയം താമസക്കാർ പുറത്തായിരുന്നതിനാൽ ആർക്കും പരിക്കേറ്റില്ല. സമീപത്തെ വീട്ടിൽ ചികിത്സയിൽ കഴിയുന്ന നദീറയുടെ ഭർത്താവ് റഷീദിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകുകയും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഠിനംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

നദീറയുടെ വീടിൻ്റെ മതിൽ ചാടിക്കടക്കുകയും കോമ്പൗണ്ടിനുള്ളിൽ വെച്ച് ലഹരി ഉപയോഗിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്

0 Comments

Leave a comment