/uploads/news/news_സംസ്ഥാന_സർക്കാരിന്റെ_ഹരിത_ക്യാമ്പസ്‌_സാക..._1708139964_1768.jpg
EDUCATION

സംസ്ഥാന സർക്കാരിന്റെ ഹരിത ക്യാമ്പസ്‌ സാക്ഷ്യപത്രം കരസ്ഥമാക്കി മരിയൻ എഞ്ചിനീയറിംഗ് കോളേജ്


കഴക്കൂട്ടം: സംസ്ഥാന സർക്കാരിന്റെ ഹരിത ക്യാമ്പസ്‌ സാക്ഷ്യപത്രം മരിയൻ എഞ്ചിനീയറിംഗ് കോളേജ് കരസ്ഥമാക്കി. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിത കേരള മിഷനും കഠിനംകുളം  പഞ്ചായത്തും ചേർന്ന് മരിയൻ  എൻജിനീയറിങ് കോളേജ് ശുചിത്വ മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാ പരവുമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഹരിത ക്യാമ്പസ്‌ സാക്ഷ്യപത്രം മരിയൻ എഞ്ചിനീയറിംഗ് കോളേജിനു നൽകിയത്.

സംസ്ഥാന സർക്കാരിന്റെ ഹരിത ക്യാമ്പസ് സാക്ഷ്യപത്രം എം.ജി.രാജമാണിക്യം ഐ.എ.എസ്  മരിയൻ എൻജിനീയറിങ് കോളേജ് മാനേജർ ഡോ.എ.ആർ.ജോണിന് കൈമാറുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. നവകേരളം കർമ്മ പദ്ധതി പ്രോഗ്രാം ഓഫീസർ പി.അജയ കുമാർ, വൈസ് പ്രസിഡന്റ്  ഷീലാ ഗ്രിഗോറി, പഞ്ചായത്ത് സെക്രട്ടറി ജെ.രാജേഷ്, പ്രിൻസിപ്പൽ ഡോ. എം. അബ്ദുൽ നിസാർ, ഫാ. ജിം കാർവിൻ, ഡീൻ ഡോ. എ.സാംസൺ, പ്രോഗ്രാം കോർഡിനേറ്റർ അഭിജിത്ത്.ആർ.പി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഷബീർ, നവകേരളം കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺ എ.അഞ്ചു എന്നിവർ പങ്കെടുത്തു.

സംസ്ഥാന സർക്കാരിന്റെ ഹരിത ക്യാമ്പസ്‌ സാക്ഷ്യപത്രം കരസ്ഥമാക്കി മരിയൻ എഞ്ചിനീയറിംഗ് കോളേജ്

0 Comments

Leave a comment