കഴക്കൂട്ടം: കഠിനംകുളത്ത് പ്രായപൂർത്തിയാകാത്ത ബാലികമാരെ പീഡിപ്പിച്ചതിന് വയോധികൻ അറസ്റ്റിലായി. കഠിനംകുളം അണക്കപ്പിള്ള പാലത്തിന് സമീപം സലാഹുദ്ദീൻ (60) ആണ് അറസ്റ്റിലായത്. വർഷങ്ങളായി ഇയാൾ കുട്ടികളെ പീഡിപ്പിക്കുകയായിരുന്നെന്നും ഗത്യന്തരമില്ലാതെ കുട്ടികൾ മാതാപിതാക്കളോട് വിവരം പറയുകയും മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കേസെടുത്ത് നടപടി സ്വീകരിക്കുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു. തുടർന്ന് 24 മണിക്കൂറിനകം പ്രതിയെ ചാന്നാങ്കര നിന്നും പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ പി.ബി വിനോദ് കുമാർ, സബ്. ഇൻസ്പെക്ടർ പി.അഭിലാഷ്, സവാദ് ഖാൻ , കൃഷ്ണ പ്രസാദ്, ഷാജി, സി.പി.ഒ സജിൻ, സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത ബാലികമാരെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ





0 Comments