/uploads/news/374-IMG-20190328-WA0062.jpg
Crime

മയക്കു മരുന്നു ഗുളികകൾ കടത്തിക്കൊണ്ടു വന്ന 23കാരൻ പിടിയിൽ


കഴക്കൂട്ടം: കഴക്കൂട്ടം എക്സൈസ് റേഞ്ച് പരിധിയിൽ ബൈക്കിൽ 100 മയക്കു മരുന്നു (നൈട്രോസൺ) ഗുളികകൾ കടത്തി കൊണ്ടു വന്ന 23 കാരൻ അറസ്റ്റിലായി. ഇന്നു രാവിലെ KL. 01.BS 4802 എന്ന നമ്പർ ബൈക്കിൽ ടെക്നോപാർക്കിനു സമീപത്തു വെച്ചാണ് പിടിയിലായത്. തിരുവനന്തപുരം വട്ടിയൂർക്കാവ് തെക്കേ കുന്നുവിള വീട്ടിൽ സതീഷ് കുമാറിന്റെ മകൻ കിരൺദേവ് (23) ആണ് കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.പ്രതീപ് റാവു വും സംഘവും ചേർന്ന് അറസ്റ്റു ചെയ്തത്. പ്രതി പല ആശുപത്രി കളിൽ നിന്നായി ഒ.പി ടിക്കറ്റ് എടുത്ത ശേഷം വ്യാജ കുറിപ്പടികൾ തയാറാക്കി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങി സൂക്ഷിക്കാറാണ് പതിവെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ അനുജനായ ബി-ടെക്കുകാരനെ 10 കി.ഗ്രാം കഞ്ചാവുമായി പാറശ്ശാല പോലീസ് പിടിച്ചിട്ടുണ്ട്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എ.പ്രതീപ് റാവു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മുകേഷ്കുമാർ, പി.ഒ.മാരായ കെ.ആർ.രാജേഷ്, തോമസ് സേവ്യർ ഗോമസ്, ഹരികുമാർ, രാകേഷ്, സി.ഇ.ഒമാരായ സുബിൻ, വിപിൻ, രാജേഷ്, അരുൺ, വനിതാ സി.ഇ.ഒമാരായ റജീന, സ്മിത, ഡ്രൈവർ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

മയക്കു മരുന്നു ഗുളികകൾ കടത്തിക്കൊണ്ടു വന്ന 23കാരൻ പിടിയിൽ

0 Comments

Leave a comment