യു.എ.ഇ: ഓൺലൈനിലൂടെ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയോ കൊള്ളയടിക്കുകയോ ചെയ്യുന്നവർക്ക് കനത്ത തടവും കനത്ത പിഴയും ശിക്ഷയായി ലഭിക്കുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നൽകി. ഇൻഫർമേഷൻ ടെക്നോളജി ഉപയോഗിച്ചോ വേൾഡ് വൈഡ് വെബ് ഉപയോഗിച്ചോ ആരെയെങ്കിലും ബ്ലാക്ക് മെയിൽ ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ മറ്റെന്തെങ്കിലും പ്രവൃത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ അത്തരം കുറ്റവാളികൾക്ക് 2 വർഷത്തിൽ കുറയാതെയുള്ള തടവും 2,50,000 ദിർഹത്തിൽ കുറയാത്തതും 5,00,000 ദിർഹത്തിൽ കൂടാത്തതുമായ പിഴയും ശിക്ഷയായി വിധിക്കുമെന്നാണ് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയത്.
യു.എ.ഇയിൽ ഓൺലൈനിലൂടെ ബ്ലാക്ക് മെയിൽ ചെയ്താൽ കനത്ത തടവും പിഴയുമെന്ന് മുന്നറിയിപ്പ്





0 Comments