വട്ടപ്പാറ: കാരമൂട്, നമ്പാട് പ്രിയങ്ക വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പാലോട് സ്വദേശി വിനോദ് (36) ആണ് കുത്തേറ്റു മരിച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒന്നേ കാലോടെയാണ് വിനോദിനെ കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ വീട്ടിനുള്ളിൽ കണ്ടത്. വിനോദും ഭാര്യ രാഖിയും തമ്മിൽ സ്ഥിരമായി വഴക്കു കൂടാറുണ്ടെന്ന് നാട്ടുകാർ പറയുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ വിനോദും കുടുംബവും പള്ളിയിൽ പോയി വീട്ടിൽ തിരിച്ചെത്തിയ ശേഷം തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഒന്നേ കാലോടെ നിലവിളി കേട്ട് നാട്ടുകാർ എത്തുമ്പോൾ വിനോദ് കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ കാണുകയായിരുന്നു. വടക്കിനിടയിൽ വിനോദ് കത്തിയെടുത്ത് സ്വയം കഴുത്തിൽ കുത്തുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഉടൻ തന്നെ വിനോദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എബ്ബേസ്, എമിമ എന്നിവർ മക്കളാണ്. വട്ടപ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വട്ടപ്പാറയിൽ കുടുംബ വഴക്കിനെ തുടർന്ന് യുവാവ് കഴുത്തിൽ കുത്തേറ്റ് മരിച്ചു





0 Comments