/uploads/news/798-IMG-20190801-WA0146.jpg
Crime

വാൾ കാട്ടി പണം കവർച്ച. കൊലപാതകം കവർച്ച കേസുകളിലെ പ്രതികളായ 2 പേർ പിടിയിൽ


കടക്കാവൂർ: മണനാക്ക് കടയ്ക്കാവൂർ ഓട്ടോ സ്റ്റാന്റിൽ നിന്നും ഓട്ടം വിളിച്ച് ഓട്ടോ ഡ്രൈവറെ ആളില്ലാത്ത സ്ഥലത്തു വച്ച് വാൾ കാട്ടി ഭീഷണിപ്പെടുത്തി പണം കവരാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിലായി. കടയ്ക്കാവൂർ പോലീസിന്റെ പിടിയിലായി. കിഴുവിലം പ്ലാക്കാട്ടുകോണം ചരുവിള വീട്ടിൽ കണ്ണപ്പൻ എന്നു വിളിക്കുന്ന രതീഷ് (38), എ.കെ നഗർ പുന്നയ്ക്കാ തോപ്പിൽ അനൂപ് (29) എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ മണനാക്കിലെത്തിയ സംഘം മണനാക്ക് ഓട്ടോ സ്റ്റാന്റിൽ നിന്നും ഓട്ടം വിളിക്കുകയായിരുന്നു. സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായ ഷാക്കിറിനോട് ഏലാപ്പുറം പോകണമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറിയ രണ്ടു പേരും മണനാക്ക് ജംങ്ഷൻ കഴിഞ്ഞ് ആളില്ലാത്ത സ്ഥലത്ത് എത്തിയപ്പോൾ ഡ്രൈവറോട് പണം ആവശ്യപ്പെട്ടു. കൈയിൽ പണമില്ലെന്നു പറഞ്ഞ ഡ്രൈവറോട് വാളു കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഡ്രൈവർ ഉടൻ തന്നെ വാളു തട്ടിമാറ്റി വണ്ടിയിൽ നിന്നിറങ്ങി ഓടുകയും നിലവിളിക്കുകയും ചെയ്തു. തുടർന്ന് അവിടെ ഓടിക്കൂടിയ ആളുകൾ അക്രമികളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. അവിടെ എത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് പ്രതികളെ പരിശോധിച്ചതിൽ ഒരു വാളും 32,000 രൂപയും പിടിച്ചെടുക്കുകയും ചെയ്തു. അന്വേഷണത്തിൽ പ്രതികൾക്കെതിരെ ജില്ലയിലെ മോഷണം, പിടിച്ചുപറി, കൊലപാതക കേസുകളിലെ പ്രതികളാണെന്ന് അറിഞ്ഞതായി പോലീസ് പറഞ്ഞു. അടുത്തിടെ വെഞ്ഞാറമൂട്ടിൻ നിന്ന് 38 പവൻ സ്വർണ്ണം മോഷ്ടിച്ച കേസിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ആളുകൾ ഓടിക്കൂടിയപ്പോൾ സിനിമകളിലെപ്പോലെ പണം റോഡിലേക്കെറിഞ്ഞ് ആളുകളുടെ ശ്രദ്ധ അതിലേക്ക് തിരിച്ച് വിട്ട് രക്ഷപ്പെടാൻ പ്രതികൾ ശ്രമം നടത്തിയെങ്കിലും മണനാക്കിലെ ഓട്ടോ ഡ്രൈവർമാർ പിന്തുടർന്ന് പ്രതികളെ തടഞ്ഞു വയ്ക്കുകയായിരുന്നു. പ്രതികളുടെ കൈയിൽ നിന്നു കിട്ടിയ പണം വെഞ്ഞാറമൂട് നിന്നും മോഷ്ടിച്ച സ്വർണ്ണം വിറ്റു കിട്ടിയതാണ് എന്ന് പ്രതി കണ്ണപ്പൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

വാൾ കാട്ടി പണം കവർച്ച. കൊലപാതകം കവർച്ച കേസുകളിലെ പ്രതികളായ 2 പേർ പിടിയിൽ

0 Comments

Leave a comment