പോത്തൻകോട്: വീട്ടിനകത്ത് ഉണക്കി സൂക്ഷിച്ചിരുന്ന റബർ ഷീറ്റ് വീട് പൊളിച്ചു അകത്തു കയറി മോഷണം നടത്തിയ കേസിലെ പ്രതി പിടിയിലായി. മേൽ തോന്നയ്ക്കൽ, പാട്ടത്തിൻകര, ബഥനി ഭവനിൽ ജോജിൻ (24) - ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് മോഷണം നടത്തിയത്. കേസിലെ മൂന്നാം പ്രതിയായ ജോജിൻ (24) - നെ പോത്തൻകോട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കല്ലുവെട്ടിയിൽ താമസിക്കുന്ന മുജീബിൻ്റെ വീട്ടിനകത്ത് ഉണക്കിയിട്ടിരുന്ന 200 ഓളം ഷീറ്റുകൾ ജോജിനും മറ്റു രണ്ടു പ്രതികളും ചേർന്ന് മോഷ്ടിക്കുകയായിരുന്നു. അതിനു ശേഷം മോഷണ മുതൽ സമീപത്തുള്ള കാടുപിടിച്ച സ്ഥലത്ത് ഒളിപ്പിച്ചു വച്ചു. തുടർന്ന് അടുത്ത ദിവസം മംഗലപുരത്തുള്ള പിക്ക് അപ്പ് ഓട്ടോ വിളിച്ച് അതിൽ കയറ്റിയ റബർ ഷീറ്റ് വെഞ്ഞാറമൂട്ടിലും ചെമ്പൂരിലുമുള്ള റബ്ബർ കടകളിലെത്തിച്ചു വിൽക്കുകയും ചെയ്തു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ.സുരേഷിൻ്റെ നിർദ്ദേശ പ്രകാരം പോത്തൻകോട് പോലീസ് ഇൻസ്പെക്ടർ അജീഷ്.വി.എസ്, ഗ്രേഡ് എസ്ഐമാരായ സത്യദാസ്, എസ്.സി.പി.ഒ രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളെ കുറിച്ച് ഊർജിതമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.
വീട് പൊളിച്ചു കയറി റബർ ഷീറ്റ് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ





0 Comments