https://kazhakuttom.net/images/news/news.jpg
Crime

സെൻസസ്: ആശങ്കകൾക്കറുതി വരുത്തണം: വിസ്ഡം യൂത്ത്


തിരുവനന്തപുരം: കേരളത്തിൽ എൻ.പി.ആർ നടപ്പാക്കില്ല, സെൻസസ് മാത്രമേ ഉണ്ടാകൂ എന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രയോഗ തലത്തിലുണ്ടാക്കുന്ന ആശങ്കകൾക്കറുതി വരുത്തണമെന്ന് വിസ്ഡം യൂത്ത് ജില്ലാ നേതൃക്യാമ്പ് ആവശ്യപ്പെട്ടു. പത്ത് വർഷം കൂടുമ്പോഴുള്ള സെൻസസ് 2010ലെ കണക്കെടുപ്പോടെ എൻ.പി.ആർ ആയിട്ടാണ് നടത്തിയത്. എൻ.പി.ആർ അല്ലാത്ത മറ്റൊരു സെൻസസ് നടന്നിട്ടില്ല. 2020ലും കേന്ദ്ര സർക്കാർ അതിൽ മാറ്റം വരുത്തിയതായി അറിവില്ല. സെൻസസിന്റ പേരിൽ എൻ.പി.ആർ തന്നെയാണ് സ്വാഭാവികമായും നടപ്പിൽ വരുത്തുക. ഈ സാഹചര്യത്തിൽ എൻ.പി.ആർ നടപ്പാക്കില്ല, സെൻസസ് മാത്രമേ ഉണ്ടാകൂ എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് എങ്ങനെ പാലിക്കുമെന്ന കാര്യത്തിൽ തികഞ്ഞ ആശങ്കയും ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ടെന്ന് വിസ്ഡം യൂത്ത് നേതൃസംഗമം അഭിപ്രായപ്പെട്ടു. ഒരു സമുദായത്തെ മാറ്റി നിർത്തി പ്രത്യേക നിയമഭേദഗതി കൊണ്ടു വന്ന പ്രത്യേക സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സെൻസസും അതിനായി ദുരുപയോഗം ചെയ്യില്ലെന്ന് എങ്ങിനെ ഉറപ്പ് വരുത്താനാകും. എൻ.പി.ആറിലെ മുൻ വർഷങ്ങളിലെ ചോദ്യാവലിയോട് പുതിയവ കൂട്ടി ചേർത്തിട്ടുണ്ടെന്ന റിപ്പോർട്ടുകൾ സമ്പന്ധിച്ച് യാതൊരു വിശദീകരണവും കേന്ദ്ര സർക്കാർ നൽകാത്ത സാഹചര്യത്തിൽ വിഷയം ഗൗരവപരമാണെന്നും ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു. പ്രധിനിധി സംഗമം വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ത്വാഹാ പാലാംകോണം അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ ജമീൽ പാലാംകോണം, നസീം നെടുമങ്ങാട്, നസീൽ കണിയാപുരം എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. സംഗമത്തിൽ വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഷുഹൈബ് അൽ ഹിക്മി സ്വാഗതവും ഷാഫി വെമ്പായം നന്ദിയും പറഞ്ഞു.

സെൻസസ്: ആശങ്കകൾക്കറുതി വരുത്തണം: വിസ്ഡം യൂത്ത്

0 Comments

Leave a comment