/uploads/news/735-IMG-20190718-WA0049.jpg
Crime

സ്ത്രീകൾ മാത്രമുള്ള വീട്ടിൽ കയറി അക്രമം. വ്യദ്ധയുടെ തല കമ്പി കൊണ്ട് അടിച്ചു പൊട്ടിച്ചു


ചീരാനിക്കര: രാത്രി സ്ത്രീകൾ മാത്രമുള്ള വീട്ടിൽ കയറി അക്രമിച്ചതായി പരാതി. ചീരാനിക്കര കറ്റയിൽ, കിഴക്കും കര വീട്ടിൽ ബിന്ദുവാണ് വട്ടപ്പാറ പോലീസ് സ്റ്റേഷനിൻ പരാതി നൽകിയത്. ബിന്ദുവിന്റെ അമ്മ സുധ (68) യ്ക്കും ബിന്ദുവിനുമാണ് അക്രമത്തിൽ പരിക്കേറ്റത്. ബിന്ദുവിന്റെ കഴുത്തിൽ കിടന്ന നാലു പവന്റെ മാല പൊട്ടിച്ചതായും പറയുന്നു. ഞായറാഴ്ച രാത്രി 7 മണിയോടു കൂടിയാണ് സംഭവം നടക്കുന്നത്. ബിന്ദുവിന്റെ മകന്റെ ഭാര്യയുടെ സഹോദരനായ പ്രകാശൻ പുരുഷൻമാർ ഇല്ലാത്ത നേരം നോക്കി വീട്ടിൽ കയറി വന്ന് സുധയെ മർദ്ദിക്കുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ അടിച്ചു പൊട്ടിക്കുകയും ചെയ്തു. തുടർന്ന് ബിന്ദുവിനെ ചവിട്ടി തള്ളുകയും അമ്മയെ കമ്പി കൊണ്ട് തലയ്ക്ക് അടിക്കുകയും കഴുത്തിൽ കുത്തിപ്പിടിക്കുകയും ചെയ്തു. തലയ്ക്കേറ്റ അടിയിലുണ്ടായ മുറിവിൽ 12 സ്റ്റിച്ച് ഉണ്ട്. മുറിവിൽ നിന്നും അമിതമായി രക്തം വാർന്നു പോയതായി പരാതിയിൽ പറയുന്നു. ബഹളത്തെ കേട്ട് നാട്ടുകാർ കൂടിയപ്പോൾ സൗമ്യയുടെ സഹോദരൻ പ്രകാശൻ ബൈക്കിൽ കയറി രക്ഷപ്പെട്ടു. ഉടൻ തന്നെ ബിന്ദുവിന്റെ അമ്മയെ കന്യാകുളങ്ങര ആശുപത്രിയിൽ കൊണ്ടു പോവുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

സ്ത്രീകൾ മാത്രമുള്ള വീട്ടിൽ കയറി അക്രമം. വ്യദ്ധയുടെ തല കമ്പി കൊണ്ട് അടിച്ചു പൊട്ടിച്ചു

0 Comments

Leave a comment