/uploads/news/news_സ്ത്രീധന_പീഡനത്തെ_തുട‍ര്‍ന്ന്_5_വര്‍ഷത്ത..._1671036724_9473.jpg
Crime

സ്ത്രീധന പീഡനത്തെ തുട‍ര്‍ന്ന് 5 വര്‍ഷത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 35,493 പേ‍ര്‍


ഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് നടന്ന സ്ത്രീധന മരണങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. സ്ത്രീധന പ്രശ്നങ്ങൾ കാരണം 2017 നും 2022 നും ഇടയിൽ ഇന്ത്യയിൽ 35,493 പേർ ആത്മഹത്യ ചെയ്‌തതായി സർക്കാർ ചൊവ്വാഴ്ച പാർലമെന്‍റിനെ അറിയിച്ചു. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ സ്ത്രീധന മരണങ്ങൾ നടക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യു.പിയിൽ 11,874 പേരാണ് മരിച്ചത്. 

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 11 ലക്ഷത്തിലധികം കേസുകളാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെന്ന നിലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം പാർലമെന്‍റിനെ അറിയിച്ചു. കണക്കുകൾ രാജ്യത്തിന് അപമാനകരമാണെന്നും രജിസ്റ്റർ ചെയ്യാത്തവ അതിനേക്കാൾ എത്രയോ കൂടുതലാണെന്നും ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 52 പേരാണ് സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ചത്.

ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ സ്ത്രീധന മരണങ്ങൾ നടക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യു.പിയിൽ 11,874 പേരാണ് മരിച്ചത്.

0 Comments

Leave a comment