ന്യൂഡൽഹി: ഇന്ത്യ- ചൈനാ സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത തന്ത്രപരമായ യോഗത്തിൽ പങ്കെടുത്ത് പത്തോളം പ്രതിപക്ഷ പാർട്ടികൾ. ആം ആദ്മി പാർട്ടിയും തെലുങ്കാന രാഷ്ട്ര സമിതിയും യോഗത്തിൽ പങ്കെടുത്തതോടെ പാർലമെന്‍റിൽ പ്രതിപക്ഷ ഐക്യം വീണ്ടും ശക്തമായി.
ഇന്ത്യ-ചൈന അതിർത്തി പ്രശ്നം ചർച്ച ചെയ്യാൻ സർക്കാർ അനുവദിക്കുന്നില്ലെന്നാരോപിച്ച് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും എം.പിമാർ ലോക്സഭയിൽ നിന്നും ഇറങ്ങിപ്പോയി. 1962- ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ലോക്സഭയിൽ ചർച്ചയ്ക്ക് അനുമതി നൽകിയിരുന്നുവെന്ന് വാദിച്ചെങ്കിലും സ്പീക്കർ ഓം ബിർള അനുവാദം നൽകാത്തതിനെ തുടർന്നായിരുന്നു എംപിമാർ സഭയിൽ നിന്നും ഇറങ്ങിപ്പോയത്.
ശീതകാല സമ്മേളനത്തിന്റെ ആരംഭത്തിലും എ.എ.പിയും തൃണമൂൽ കോൺഗ്രസും ഖാർഗെ വിളിച്ച 'സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികളുടെ’ തന്ത്രപരമായ യോഗത്തിൽ ഒത്തുചേർന്നിരുന്നു. സാധാരണഗതിയിൽ രാഷ്ട്രീയ കാരണങ്ങളാൽ ഇരുപാർട്ടികളും കോൺഗ്രസുമായി സഹകരിക്കാറില്ലായിരുന്നു.
ആം ആദ്മി പാർട്ടിയും തെലുങ്കാന രാഷ്ട്ര സമിതിയും യോഗത്തിൽ പങ്കെടുത്തതോടെ പാർലമെന്‍റിൽ പ്രതിപക്ഷ ഐക്യം വീണ്ടും ശക്തമായി.





0 Comments