/uploads/news/news_ദൃശ്യ_ശ്രവ്യാനുഭവങ്ങളുടെ_മഹാവിരുന്നൊരുക്..._1671030839_9629.jpg
Festivals

ദൃശ്യ ശ്രവ്യാനുഭവങ്ങളുടെ മഹാവിരുന്നൊരുക്കി ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നാളെ മുതൽ


ദുബായ്: ദൃശ്യ ശ്രവ്യാനുഭവങ്ങളുടെ മഹാവിരുന്നൊരുക്കി 46 ദിവസം നീണ്ടുനിൽക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 28-ാമത് പതിപ്പിന് ജെബിആർ ദ് ബീച്ചിൽ ഡ്രോൺ ഷോയോടെ നാളെ തുടക്കമാകും. രാത്രി 7 മണിക്കും 10 മണിക്കും നടക്കുന്ന ഡ്രോൺ ഷോയിൽ ദുബായുടെ എല്ലാ ചിഹ്നങ്ങളും ആകാശത്ത് പ്രദർശിപ്പിക്കും. അന്താരാഷ്ട്ര ഷോപ്പിംഗ് ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകളും ബീച്ചിൽ തുറക്കുന്നുണ്ട്. കൂടാതെ ബീച്ച് റെസ്റ്റോറന്‍റുകളിൽ കടലിന്‍റെ കാഴ്ചകൾ കണ്ടു രുചികൾ ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

എക്സ്പോ സിറ്റിയിലെ അൽവാസൽ പ്ലാസയിൽ മഞ്ഞുകൂടാരങ്ങൾ തലയുയർത്തിക്കഴിഞ്ഞു. ഒപ്പം കുട്ടികൾക്കായി സാന്താക്ലോസും തയ്യാറായി കഴിഞ്ഞു. എക്സ്പോ സിറ്റി വളർത്തുമൃഗ സൗഹൃദമായതിനാൽ വളർത്തു നായ്ക്കളെ എത്തിക്കാനും കഴിയും. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വെടിക്കെട്ടിനാണ് ജെബിആർ ബീച്ചു സാക്ഷിയാവുന്നത്. ഉദ്ഘാടന ദിവസമായ നാളെ മുതൽ 25 വരെ എല്ലാ ദിവസങ്ങളിലും രാത്രിയോടെ സന്ദർശകർക്കായി വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര ഷോപ്പിംഗ് ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകളും ബീച്ചിൽ തുറക്കുന്നുണ്ട്. കൂടാതെ ബീച്ച് റെസ്റ്റോറന്‍റുകളിൽ കടലിന്‍റെ കാഴ്ചകൾ കണ്ടു രുചികൾ ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

0 Comments

Leave a comment