/uploads/news/902-IMG-20190829-WA0036.jpg
Crime

20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ കഴക്കൂട്ടം എക്സൈസിന്റെ പിടിയിൽ


<pകഴക്കൂട്ടം: 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായി. ചിറയിൻകീഴ്, ആലംകോട് &nbsp;വഞ്ചിയൂർ ആറ്റത് മൂല തിരുവാതിരയിൽ ബിനുരാജ് (38), കിളിമാനൂർ ചൂട്ടയിൽ അയ്യപ്പൻ കാവ് രതീഷ് (32) എന്നിവരാണ് അറസ്റ്റിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് താലൂക്ക് തല കൺട്രോൾ റൂം ഡ്യൂട്ടിയുടെ ഭാഗമായി അമ്പലമുക്ക് ഭാഗത്തു നിരീക്ഷണം നടത്തി വരവേ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കെ.എൽ 24 സി 7601 ഇന്നോവ കാറിൽ 20 ലക്ഷം വില പിടിപ്പുള്ള &nbsp;1700 കി.ഗ്രാം പുകയില ഉത്പന്നങ്ങൾ കടത്തി കൊണ്ടു വന്നത്. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. പ്രതീപ് റാവു, പ്രിവന്റീവ് ഓഫീസർമാരായ ഹരികുമാർ, തോമസ് സേവ്യർ ഗോമസ്, സി.ഇ.ഒമാരായ സുബിൻ, വിപിൻ, രാജേഷ്, ഷംനാദ്, അരുൺ, ജസീം എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.</p>

20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ കഴക്കൂട്ടം എക്സൈസിന്റെ പിടിയിൽ

0 Comments

Leave a comment