വർക്കല: ടൂറിസം മേഖല കേന്ദ്രീകരിച്ച് അനധികൃതമായി വിൽപ്പന നടത്തുന്നതിനായി ശേഖരിച്ച വിദേശ മദ്യവുമായി ഒരാളെ വർക്കലയിൽ എക്സൈസ് അറസ്റ്റ് ചെയ്തു. വർക്കല, ഇടവ, വെൺകുളം, പൊയ്കയിൽ ശ്രീ ചൈതന്യം വീട്ടിൽ ഷിബു (40) വിനെയാണ് 25 ലിറ്റർ മദ്യവുമായി പിടികൂടിയത്. പുതുവത്സര ആഘോഷങ്ങളുടെ മുന്നോടിയായിട്ടാണ് മദ്യം വാങ്ങി ശേഖരിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിയുടെ സ്കൂട്ടറിൽ നിന്നും വീട്ടിൽ നിന്നുമായി 500 മി.ലിറ്ററിന്റെ 50 കുപ്പി വിദേശ മദ്യമാണ് കണ്ടെത്തിയത്. എക്സൈസ് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്, ഷിജു, പ്രണവ്, രാഹുൽ, മഹേഷ്, ദീപ്തി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
25 ലിറ്റർ മദ്യവുമായി വർക്കലയിൽ യുവാവ് അറസ്റ്റിൽ





0 Comments