കഴക്കൂട്ടം: കഴക്കൂട്ടത്ത് വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതിയെ പോലീസ് പിടികൂടി. തുമ്പ, പുതുവൽ പുരയിടത്തിൽ ജോളി എന്ന് വിളിക്കുന്ന എബ്രഹാം ജോൺസൺ (39) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 19-നാണ് 56 കാരിയായ വീട്ടമ്മയ്ക്ക് നേരെ അതിക്രമം നടന്നത്. പുലർച്ചെ അഞ്ചര മണിയോടെ വീട്ടുമുറ്റത്ത് പത്രമെടുക്കാനായെത്തിയ ആറാട്ടുവഴി സ്വദേശിനിയെ എബ്രഹാം ജോൺസൺ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി.സി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐമാരായ നിഥിൻ, ജിനു, സി.പി.ഒമാരായ സജാദ് ഖാൻ, ബിനു, റജി, ചിന്നു എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായിട്ടുളള എബ്രഹാം ജോൺസൺ 2015 - ലെ ഒരു ബലാത്സംഗ കേസ്സിൽ രണ്ട് വർഷത്തെ തടവു ശിക്ഷ അനുഭവിച്ചയാളാണെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു. കൂടാതെ, പ്രദേശത്തെ സ്ത്രീകളെ നിരന്തരം ശല്യപ്പെടുത്തുന്ന ഇയാൾക്കെതിരെ നാട്ടുകാർ മാസ്സ് പെറ്റിഷൻ നൽകിയിട്ടുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
56 കാരിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതി കഴക്കൂട്ടത്ത് പിടിയിൽ





0 Comments