/uploads/news/news_ഇടുക്കിയില്‍_ചികിത്സക്ക്_എത്തിച്ച_രോഗി_ഡ..._1683802011_4375.jpg
Crime

ഇടുക്കിയില്‍ ചികിത്സക്ക് എത്തിച്ച രോഗി ഡോക്ടർമാരെയും നഴ്സുമാരെയും ആക്രമിക്കാൻ ശ്രമിച്ചു


ഇടുക്കി: ഡോക്ടറെ രോഗി കുത്തിക്കൊന്ന ഞെട്ടൽ മാറും മുൻപ് നെടുങ്കണ്ടത്ത് താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിച്ച രോഗി അക്രമാസക്തനായി. നെടുങ്കണ്ടം സ്വദേശി പ്രവീൺ ആണ് അക്രമം നടത്തിയത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അടിപിടിക്കേസിൽ പരിക്കേറ്റയാളെ ചികിത്സക്ക് എത്തിക്കവെ മദ്യലഹരിയിലായിരുന്ന ഇയാൾ ഡോക്ടർമാരെയും നഴ്സുമാരെയും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് കൈ കാലുകൾ ബന്ധിച്ച ശേഷമാണ് ഇയാള്‍ക്ക് ചികിത്സ നൽകിയത്. എന്നാല്‍ സംഭവത്തില്‍ പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന ആക്ഷേപമുണ്ട്.

 

നെടുങ്കണ്ടം സ്വദേശി പ്രവീൺ ആണ് അക്രമം നടത്തിയത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

0 Comments

Leave a comment