കഴക്കൂട്ടം: സ്കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തി വന്ന പ്രതിയെ കഴക്കൂട്ടം പോലീസ് പിടികൂടി. കഠിനംകുളം ഫാത്തിമപുരം ആറ്റരികത്ത് വീട്ടിൽ ലിബിൻ എന്ന മോൻസി (23) ആണ് പിടിയിലായത്. കഴക്കൂട്ടം ഗവ. സ്കൂളിന് സമീപം ഗഞ്ചാവ് വിൽപന നടത്തുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. സ്കൂൾ കുട്ടികൾക്കും മറ്റും ഗഞ്ചാവ് വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചതനുസരിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടർ ജെ.എസ്.പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഞ്ചാവ് വില്പന നടത്തുന്നതിനിടെ പ്രതി പിടിയിൽ





0 Comments