/uploads/news/1214-IMG-20191203-WA0034.jpg
Local

മംഗലപുരം ഗ്രാമപഞ്ചായത്ത് കേരളത്തിനു മാതൃക -കടകംപള്ളി സുരേന്ദ്രൻ


മംഗലപുരം: ശുദ്ധഗ്രാമം പദ്ധതി, ഗ്രാമസ്പന്ദനം പദ്ധതി, ബാലസൗഹൃദ ഗ്രാമം, വയോജന സൗഹൃദ ഗ്രാമം, ഇതര സംസ്ഥാന സൗഹൃദ ഗ്രാമം എന്നീ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മംഗലപുരം ഗ്രാമപഞ്ചായത്ത് കേരളത്തിനു മാതൃകയാണെന്നു ടൂറിസം സഹകരണം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഭരണസമിതിക്കൊപ്പം ജീവനക്കാരുടെ ആത്മാർത്ഥതയും കൂടിയായപ്പോൾ ആണ് ഇത് യാഥാർഥ്യം ആകുന്നത്. പിന്നോക്കക്കാർക്ക് ക്ഷേത്രങ്ങളിൽ പൂജിക്കാനുള്ള അവസരം ഒരുക്കിയതും ദേവസ്വം വകുപ്പിൽ മുന്നോക്ക ജാതിയിൽപെട്ട പിന്നോക്കക്കാർക്കു 10 ശതമാനം സംവരണം നടപ്പാക്കാനും കേരള ബാങ്ക് യാഥാർഥ്യമായതിന്റെ പിന്നിലും ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ കൂടി പ്രവർത്തനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. മംഗലപുരം ഗ്രാമ പഞ്ചായത്ത് ആരംഭിച്ച ഭിന്നശേഷിക്കാർക്കുള്ള ബഡ്സ് പുരധിവാസ കേന്ദ്രവും വയോജനങ്ങൾക്കായി പകൽ വീടിന്റെയും മന്ദിരങ്ങളുടെയും പ്രവർത്തനോത്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, ജില്ലാ പഞ്ചായത്ത് അംഗം എസ്.കവിത ബ്ലോക്ക് ആരോഗ്യ ചെയർപേഴ്സൺ വസന്തകുമാരി, ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴസ്ൺ എസ്. ജയ, ആരോഗ്യചെയർമാൻ വേണു ഗോപാലൻ നായർ, മെമ്പർമാരായ കെ.എസ്.അജിത് കുമാർ, ലളിതാംബിക, കെ.ഗോപി നാഥൻ, വി.അജികുമാർ, സി.ജയ്മോൻ, എം.എസ്.ഉദയകുമാരി, എസ്.സുധീഷ് ലാൽ, എൽ.മുംതാസ്, സി.പി.സിന്ധു, എം.ഷാനവാസ്, ജൂലിയറ്റ് പോൾ, അമൃത, എസ്.ആർ.കവിത, തങ്കച്ചി ജഗന്നിവാസൻ, ദീപാ സുരേഷ്, സെക്രട്ടറി ജി.എൻ.ഹരികുമാർ, സ്റ്റാഫ് സെക്രട്ടറി ഹരികുമാർ, കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു ജെയിംസ്, സി.പി.ബിജു എന്നിവർ പങ്കെടുത്തു. പ്രളയ മേഖലകളിൽ രണ്ട് ഘട്ടമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ജനപ്രതിനിധികളെയും ജീവനക്കാരെയും ബിരുദാനന്തര ബിരുദങ്ങളിൽ ഒന്നാം റാങ്കുകൾ നേടിയ വിദ്യാർത്ഥികളെയും മന്ത്രി ആദരിച്ചു.

മംഗലപുരം ഗ്രാമപഞ്ചായത്ത് കേരളത്തിനു മാതൃക -കടകംപള്ളി സുരേന്ദ്രൻ

0 Comments

Leave a comment