കഴക്കൂട്ടം: അണ്ടൂർക്കോണം പഞ്ചായത്തിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വകുപ്പിന്റെ പരിശോധന. ക്രമക്കേടു കണ്ടെത്തിയ സ്ഥാപനങ്ങൾ പൂട്ടിക്കുകയും വിവിധ കടകളിൽ നിന്നും 36,600 രൂപ പിഴ ഈടാക്കി നോട്ടീസ് കൊടുക്കുകയും ചെയ്തു. ഇന്നലെ രാവിലെയാണ് ആരോഗ്യ വിഭാഗവും അണ്ടൂർക്കോണം പഞ്ചായത്തും സംയുക്തമായി പരിശോധന നടത്തിയത്. ദേശീയ പാതയിൽ വെട്ടുറോഡ് ജംങ്ഷൻ മുതൽ ആലുംമൂട് ജംങ്ഷൻ വരെയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുകയും പഴകിയ ഭക്ഷണം കണ്ടെത്തുകയും ചെയ്ത രണ്ടു ഹോട്ടലുകൾ പൂട്ടുകയും മറ്റു ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ മുപ്പതോളം കടകൾക്ക് പിഴ ഈടാക്കിക്കൊണ്ട് നോട്ടീസ് കൊടുക്കുകയും ചെയ്തു. പുത്തൻതോപ്പ് ഹെൽത്ത് സൂപ്പർവൈസർ കെ.ശശി, ഹെൽത്ത് ഇൻസ്പെക്ടർമാരായ വിശ്വനാഥൻ, ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണ് പരിശോധന നടത്തിയത്.
കണിയാപുരത്ത് ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വകുപ്പിന്റെ പരിശോധന. ക്രമക്കേടു കണ്ടെത്തിയ സ്ഥാപനങ്ങൾ പൂട്ടിച്ചു





0 Comments